Pages

Thursday 14 July 2011

ചന്ദ്രനില്‍ ജലമില്ലേ?


“I am a conspiracy theorist and I want attention”

ചന്ദ്രനില്‍ ജലമുണ്ടോ? ഉണ്ടെന്ന് പറയുന്നത് നാസ. ഏതാണ്ട് 50 വര്‍ഷങ്ങളായി നിലനിന്ന സംശയം ഈയിടെ ലഭ്യമായ ഡേറ്റാ കൂടി വിശകലനംചെയ്തതോടെ സ്ഥിരീകരിക്കപ്പെട്ടെന്നും അവര്‍ അറിയിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വാദിച്ച് ചില 'സത്യാന്വേഷികളും' രംഗത്ത് വന്നിട്ടുണ്ട്. 'എനിക്ക് വ്യാജസിദ്ധാന്തങ്ങള്‍ തിരിച്ചറിയാനുള്ള വൈദഗ്ധ്യമുണ്ട്. ഞാന്‍ പറയുന്നു, സംഗതി ശുദ്ധതട്ടിപ്പാണ്. എനിക്ക് എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടണം'-എന്നതാണ് ഇക്കൂട്ടരുടെ പൊതുനിലപാട്. 1990 അവസാനം പ്രചരിപ്പിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല' എന്ന വ്യാജസിദ്ധാന്തം (The Moon Hoax Theory) കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു. ശാസ്ത്രജ്ഞരെ നിഷ്പ്രഭമാക്കിയ ഒരുപിടി 'സൂപ്പര്‍ ശാസ്ത്രജ്ഞമാര്‍' ആ കോലാഹലത്തിലൂടെ ഭൂജാതരായി. ശാസ്ത്രചരിത്രം എരിവുംപുളിയും ചേര്‍ത്ത് കെട്ടുകഥകളായി വായനാമുറികളിലെത്തിക്കപ്പെട്ടു. വിവാദങ്ങള്‍ സമ്പത്തും പ്രശ്‌സ്തിയും കായ്ക്കുന്ന കല്‍പ്പവൃക്ഷമാതോടെ പുസ്തകങ്ങള്‍, വീഡിയോകള്‍, ടീ ഷര്‍ട്ടുകള്‍, കാര്‍ട്ടൂണുകള്‍, ടി.വി പരിപാടികള്‍, ചലച്ചിത്രങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ ലോകമെമ്പാടും ഈ സിദ്ധാന്തചര്‍ച്ച കാട്ടുതീപോലെ വ്യാപിച്ചു. ക്ഷിപ്രവിശ്വാസികളേയും സാധാരണക്കാരേയും പെട്ടെന്ന് ആകര്‍ഷിക്കാനായതോടെ ബില്‍ കെയ്‌സിങും റാല്‍ഫ് റെനെയും ഉള്‍പ്പെടെയുള്ള വിവാദനായകര്‍(Hoaxers) ക്ഷണത്തില്‍ ലോകപ്രശസ്തരുമായി. ഉത്തരാധുനികതയുടെ ബാനറില്‍ അരങ്ങേറിയ ഈ കണ്ടുപിടുത്തത്തിന് അമേരിക്കയുടെ ശത്രുരാജ്യങ്ങളിലും ഇസ്‌ളാമികലോകത്തും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് സ്വഭാവികംമാത്രം. അമേരിക്കന്‍ വിരുദ്ധതയും മതാന്ധതയും സിദ്ധാന്തത്തിന്റെ എരിവ് കൂട്ടിയെന്ന് സാരം. ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും (വീഡിയോ സിമുലേഷന്‍ ഉള്‍പ്പടെ) ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്. പക്ഷെ വിവാദപ്രിയര്‍ പിന്‍മാറിയെന്ന് ധരിക്കരുത്. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ 'കണ്ടുപിടുത്തം'. നാസ ഒരുക്കുന്ന ചതിക്കുഴിയില്‍നിന്ന് ലോകജനതയെ രക്ഷിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ആണയിടുന്ന ഇക്കൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്കില്ലാത്ത സാമൂഹികബോധവും ശാസ്ത്രീയവീക്ഷണവും അവകാശപ്പെടാനും മടിക്കുന്നില്ല. പക്ഷെ അമേരിക്കയില്‍ നവവിവാദ വാര്‍ത്തകളില്‍ ഇരുപത്തിയെട്ടാം സ്ഥാനമേ ഇതിനുള്ളു;ഇപ്പോള്‍ ആദ്യസ്ഥാനം മൈക്കള്‍ ജാക്‌സണ്‍ മരിച്ചിട്ടില്ല എന്ന സിദ്ധാന്തത്തിനാണത്രെ!



വിവാദ വ്യവസായം

ശാസ്ത്രലോകം അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതില്‍ കാര്യമില്ല. ഇത് പോസ്റ്റ്-മോഡേണ്‍ യുഗമാണ്. മഷിയിട്ടുനോട്ടത്തിനും വിഷമിറക്കലിനും ജനിതകശാസ്ത്രത്തിന്റെയും നാനോ ടെക്‌നോളജിയുടേയും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചന്ദ്രനില്‍ പോകുന്നതുപോലെ മഹനീയമാണ് പോയില്ലെന്ന് തെളിയിക്കുന്നതും. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തകര്‍ക്കുന്നത് അവിടെ ഓക്‌സിജന്‍ കണ്ടെത്തുന്നതിന് തുല്യമായി കാണണം. നിലവിലുള്ള ധാരണയ്ക്ക് വിരുദ്ധമായി തികച്ചും അപ്രതീക്ഷിതമായി ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതാണ് സംശയസിദ്ധാന്തത്തിന്റെ ആധാരശില. ക്രമനിബന്ധമായ പരിണാമം ഈ തിരക്കഥയില്‍ ദൃശ്യമില്ല. ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നെന്ന് പറയപ്പെടുന്ന ശിലകള്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരിശോധിച്ചുവെങ്കിലും അവയില്‍ ജലാംശമില്ലെന്ന് തന്നെയായിരുന്നു എക്കാലത്തേയും ഗവേഷണഫലം. പുതിയ ചാന്ദ്രപര്യവേഷണമുള്‍പ്പടെയുള്ള പദ്ധതികള്‍ ഉള്‍പ്പെട്ട നാസയുടെ കോണ്‍സ്റ്റലേഷന്‍ മിഷന്‍ (Constellation Mission) സാമ്പത്തികമാന്ദ്യം മൂലം ഏതാണ്ടവസാനിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങിവരികയായിരുന്നു. തുടര്‍ന്നങ്ങോട്ടും മിഷന് ഫണ്ട് ഉറപ്പാക്കാനാണ് ജലസാന്നിദ്ധ്യമെന്ന വ്യാജ അവകാശവാദവുമായി ഉടനടി രംഗത്തെത്താന്‍ നാസയെ പ്രേരിപ്പിച്ചത്. ജലമുണ്ടെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് തിരുത്തേണ്ടിവന്നാലും കോണ്‍സ്റ്റലേഷന്‍ മിഷനെ തത്ക്കാലം രക്ഷപ്പെടുത്താമല്ലോ. 2011 സാമ്പത്തികവര്‍ഷം മുതല്‍ കോണ്‍സ്റ്റലേഷന്‍ മിഷനുള്ള സാമ്പത്തികസഹായം നിര്‍ത്തിവെക്കുകയാണെന്ന് പ്രസിഡന്റ് ബാരക്ക് ഒബാമ പ്രഖ്യാപിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. 
ജലംതേടി ചൊവ്വയിലേക്ക് നിരവധി പര്യവേഷണപേടകങ്ങള്‍ അയക്കപ്പെട്ടിട്ടുണ്ട്; പ്രതീക്ഷയും സമൃദ്ധമായിരുന്നു. ജലാംശം കണ്ടെന്നും ഹിമപാളികള്‍ ലഭ്യമാണെന്നുമൊക്കെയുള്ള ചിതറിത്തെറിച്ച സൂചനകള്‍ ലഭ്യമാണെങ്കിലും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഉണങ്ങിവരണ്ട പാറക്കഷണമെന്ന് പറഞ്ഞ് എഴുതിത്തള്ളപ്പെട്ട ചന്ദ്രനില്‍ ജലമുണ്ടെന്നുള്ള പെട്ടെന്നുള്ള കണ്ടെത്തല്‍ അവിശ്വസനീയംതന്ന. ചൊവ്വയില്‍ ജലമുണ്ടാകാമെന്ന സൂചന ചൊവ്വയുടെ ടോപ്പോഗ്രാഫി ചിത്രങ്ങള്‍ പണ്ടുമുതലേ നല്‍കി വരുന്നുണ്ട്. എന്നാല്‍ ചന്ദ്രന്റെ കാര്യത്തില്‍ അത്തരം സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നേരെ വിപരീതമായിരുന്നു പൊതുധാരണ. 1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ 11 മുതല്‍ 17 വരെയുള്ള) വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണംവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെയാരുടേയും നാവില്‍നിന്ന് 'ജലം' എന്ന വാക്ക് പോലും ഇന്നേവരെ പുറത്തുവന്നിട്ടില്ല. ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതിന് തൊട്ടുപുറമെ ചൊവ്വയില്‍ ഭൂമിയില്‍ കാണപ്പെടുന്ന രൂപത്തില്‍ ജലമുണ്ടെന്ന വാര്‍ത്തയും പുറത്ത് വിട്ടുണ്ട്. തുടരെ ശുഭവാര്‍ത്തകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടും സാമ്പത്തികമാന്ദ്യം മൂലം ചാന്ദ്രദൗത്യം ഒബാമ സര്‍ക്കാര്‍ നിറുത്തിവെച്ചത് നാസയ്‌ക്കേറ്റ കനത്ത പ്രഹരമാണ്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്‌സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്ന് ഏത് സ്‌ക്കൂള്‍ക്കുട്ടിക്കുമറിയാം, പിന്നെയല്ലേ ജലം!......ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. ചാന്ദ്രശിലയില്‍ ജലാംശമുണ്ടെന്ന് ഇനി വാദിച്ചാല്‍ മുമ്പ് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും; ജലാംശം ഇല്ലെന്ന് വ്യക്തമായാല്‍ ശില ചന്ദ്രനില്‍നിന്നല്ലെന്ന് സമ്മതിക്കേണ്ടതുണ്ട്. അതായത് ചന്ദ്രനില്‍ ജലമുണ്ടെങ്കില്‍ ചന്ദ്രനില്‍ പോയിട്ടില്ല;പോയിട്ടുണ്ടെങ്കില്‍ അവിടെ ജലമില്ല!
 

ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായി വെളിപാടാണോ? അല്ല-എന്ന് സൗമ്യമായി ഉത്തരം നല്‍കാവുന്ന ചോദ്യമാണിത്. എന്തെന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. സംഗതി തങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന മട്ടിലുള്ള പതിവ് മതഗീര്‍വാണങ്ങള്‍ക്കും പഞ്ഞമില്ലല്ലോ. സത്യത്തില്‍ ചാന്ദ്രജലം ഒരു ഭൂകമ്പവാര്‍ത്തയല്ല; പൊതുജനത്തെ ഉന്മാദത്തിലാറാടിക്കുന്ന യാതൊന്നും അതിലില്ലതാനും. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതൊരു റിവേഴ്‌സ് ന്യൂസാണെന്ന് മനസ്സിലാക്കാം. ഇനിയും മനുഷ്യന്‍ കടന്നുച്ചെന്നിട്ടില്ലാത്ത ചൊവ്വയില്‍ ജലമുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 12 മനുഷ്യര്‍ ഓടിക്കളിച്ച നമ്മുടെ ഉപഗ്രഹത്തില്‍ സൂക്ഷ്മരൂപത്തില്‍ ജലമുണ്ടെന്ന വിവരം ആഘോഷിക്കുന്നതെങ്ങനെ?! നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്നതിന് 8 വര്‍ഷം മുമ്പുതന്നെ(1961) കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരായിരുന്ന കെന്നത്ത് വാട്‌സണ്‍(Kenneth Watson), ബ്രൂസ് സി മുറൈ(Bruce C. Murray), ഹാരിസണ്‍ മുറൈ(Harrison Brown) എന്നിവര്‍ ചന്ദ്രനിലെ ജലസാധ്യത സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ചന്ദ്രന്റെ ധ്രൂവപ്രദേശത്ത് ഹിമരൂപത്തില്‍ ജലമുണ്ടെന്നായിരുന്നു അന്നവരുടെ നിഗമനം. സൗരവാതത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജനാണ് ചാന്ദ്രജലത്തിന്റെ പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെട്ടത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നു. ഹൈഡ്രോക്‌സില്‍ രൂപത്തിലുള്ള ജലസാന്നിധ്യമാണിവിടെ വിവക്ഷിക്കപ്പെടുന്നത്. ഹൈഡ്രോക്‌സില്‍ നിയതമായ അര്‍ത്ഥത്തില്‍ ജലമല്ലെന്ന് നമുക്കറിയാം. വേണമെങ്കില്‍ ജലത്തിന്റെ പ്രാഗ്‌രൂപമായോ ജനിതകധാതുവായോ ഹൈഡ്രോക്‌സിലുകളെ സങ്കല്‍പ്പിക്കാം. എന്നാല്‍ ഭൂമിയുമായി ഏതോ ഗ്രഹസമാനമായ വസ്തു കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ ഉണ്ടായതെന്ന സിദ്ധാന്തം പിന്‍പറ്റുന്നവരാണ് അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ആല്‍ബര്‍ട്ടോ സാലിനെ(Alberto Saal) പോലുള്ള ശാസ്ത്രജ്ഞര്‍. ചന്ദ്രന്റെ അകക്കാമ്പില്‍(Mantle) തന്നെ കനത്ത ജലനിക്ഷേപമുണ്ടെന്ന പക്ഷക്കാരാണിവര്‍(http://news.bbc.co.uk/2/hi/science/natur). ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ തുടങ്ങിയ ബഹിരാകാശവസ്തുക്കള്‍ കൂട്ടിയിടിച്ച വകയില്‍ കിട്ടിയ ബാക്കിയിരിപ്പാണ് ചാന്ദ്രജലമെന്ന വാദവും ശക്തമാണ്.

1994 ല്‍ അമേരിക്കയുടെ ക്‌ളമെന്റൈന്‍ പ്രോബാണ് (Clementine probe) ചന്ദ്രനിലെ ഹിമം സംബന്ധിച്ച ഏറ്റവും കൃത്യമായ സൂചനകള്‍കൊണ്ടുവന്നത്. ബൈ സ്റ്റാറ്റിക് റഡാര്‍ എക്‌സിപിരിമിന്റ് (Bistatic radar experiment) എന്ന പേരിലറിയപ്പെട്ട പരീക്ഷണശൃംഖലയിലൂടെ ചന്ദ്രനിലെ ധ്രൂവഗര്‍ത്തങ്ങളിലേക്ക് റേഡിയോ തരംഗങ്ങള്‍ അയച്ച് തിരിച്ച് ലഭ്യമായ പ്രതിധ്വനിയുടെ അടിസ്ഥാനത്തില്‍ ഗര്‍ത്തങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം നിര്‍ണ്ണയിക്കുകയായിരുന്നു. ഭൂമിയിലെ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് (Deep Space Network) എന്നറയപ്പെടുന്ന ഡിഷ് ആന്റനകളിലൂടെ സഹായത്തോടെയാണ് ഈ പ്രതിധ്വനികള്‍ വിശകലനം ചെയ്തത്. മടക്കതരംഗങ്ങളുടെ കാന്തികമാനവും പോളറൈസേഷനും കമ്പ്യൂട്ടര്‍സഹായത്തോടെ പഠിച്ചതില്‍നിന്നും ചന്ദ്രന്റെ ധ്രൂവഗര്‍ത്തങ്ങളുടെ അടിത്തട്ടില്‍ പാറയല്ല മറിച്ച് ഹിമപാളികളാണെന്ന നിഗമനമുണ്ടായി. 1998 ല്‍ അമേരിക്കയുടെതന്നെ ലൂണാര്‍ പ്രോസ്‌പെക്റ്റ് പ്രോബ് (Lunar Prospector Probe)നടത്തിയത് ചാന്ദ്രമണ്ണിലെ ഹൈഡ്രജന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പരീക്ഷണങ്ങളാണ്. ചന്ദ്രന്റെ ധ്രൂവപ്രദേശങ്ങളില്‍ ഹൈഡ്രജന്റെയും ഹൈഡ്രോക്‌സില്‍ പറ്റിപ്പിടച്ച ധാതുക്കളുടേയും (Hydroxyl radical (•OH)സാന്നിധ്യം കണ്ടെത്തിയ ഈ പരീക്ഷണവും ചാന്ദ്രഹിമം സംബന്ധിച്ച നിഗമനങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണുണ്ടായത്.
 

താമസമെന്തേ...?

ജലമുണ്ടെന്ന് പറയാന്‍ എന്തുകൊണ്ടിത്ര വൈകിയെന്ന ചോദ്യമാണല്ലോ വിവാദത്തിന്റെ പ്രാണവായു. ശാസ്ത്രീയമായ സ്ഥിരീകരണങ്ങള്‍ കേവലം വെളിപാടല്ല; സാധ്യതയുണ്ടെന്നുകരുതി മാത്രം ഒന്നും ചാടിക്കയറി പ്രഖ്യാപിക്കാനുമാവില്ല. ജലസാന്നിധ്യം തേടിയുള്ള നാസയുടെ അന്വേഷണസപര്യയില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1999 ല്‍ ചന്ദ്രന് സമീപത്തുകൂടി കടന്നുപോയ കാസിനി-ഹ്യൂജന്‍സ് ദൗത്യം (Cassini–Huygens mission) നല്‍കിയ ഡേറ്റ ജലസാന്നിധ്യം സംബന്ധിച്ച അന്തിമനിഗമനത്തിന് സഹായകരമായിരുന്നില്ല. 1999 ജൂലൈയില്‍ ലൂണാര്‍ പ്രോസ്‌പെക്റ്റസ് പ്രോബ് അതിന്റെ ദൈത്യം പൂര്‍ത്തിയാക്കിയതോടെ ചന്ദ്രന്റെ ദക്ഷിണധ്രൂവത്തിലെ ഷൂമാക്കര്‍ ഗര്‍ത്തത്തിലേക്ക് (Shoemaker crater)മന:പൂര്‍വം ഇടിച്ചിറക്കിയിരുന്നു. ആഘാതം സൃഷ്ടിച്ച സ്‌ഫോടനം ഉയര്‍ത്തുന്ന പൊടിപടലം ഭൂമിയില്‍നിന്നുള്ള കൂറ്റന്‍ ദൂരദര്‍ശിനികളുടെ സഹായത്തോടെ വീക്ഷിച്ച് സ്‌പെക്‌ട്രോ ഗ്രാഫ് ഘടന വിലയിരുത്താനായിരുന്നു പദ്ധതി. എന്നാല്‍ അക്കുറിയും ജലം സംബന്ധിച്ച് സ്ഥിരീകരണം സാധ്യമായില്ല. 2005ലെ ഡീപ് ഇംപാക്റ്റ് സ്‌പേസ് ക്രാഫ്റ്റ് (Deep Impact spacecraft) നടത്തിയ സ്‌പെക്‌ട്രോമീറ്റര്‍ പഠനങ്ങളും സ്ഥിരീകരണക്ഷമമായ തെളിവെത്തിക്കുന്നതില്‍ വിജയിച്ചില്ല. 2006 ല്‍ നടത്തിയ റഡാര്‍പഠനങ്ങള്‍ (Arecibo planetary radar) മുമ്പ് ചാന്ദ്രഹിമം സംബന്ധിച്ച് ലഭ്യമായ സൂചനകള്‍ ചാന്ദ്രശിലകള്‍ പൊട്ടിത്തെറിച്ചത് വഴി സൃഷ്ടിക്കപ്പെട്ടാതിയിക്കൂടേ എന്ന മറുചോദ്യവുമുയര്‍ത്തി. 2007 സെപ്റ്റംബറില്‍ ജപ്പാന്റെ കാഗുയ പ്രോബ് (Kaguya probe)ചാന്ദ്രോപരിതലത്തിന്റെ ഗാമാമീറ്റര്‍ സ്‌പെക്‌ട്രോമെട്രി (Gamma ray spectrometry)എടുത്തിരുന്നു. കാഗുയായുടെയുടെ ഉയര്‍ന്ന റെസല്യൂഷന്‍ ശേഷിയുള്ള സെന്‍സറുകള്‍ക്കും (High resolution imaging sensors) ചാന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അവിതര്‍ക്കിതമായി തിരിച്ചറിയാനായില്ല. മേല്‍സൂചിപ്പിച്ച പര്യവേഷണങ്ങളൊക്കെ തൃപ്തികരമായ സാധൂകരണം കൊണ്ടുവന്നില്ലെങ്കിലും തുടരന്വേഷണങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നവയായിരുന്നു; മാത്രമല്ല മുന്‍നിഗമനങ്ങള്‍ക്ക് വിപരീതമായ സൂചനകള്‍ ഒരിക്കലും ഉണ്ടായിട്ടുമില്ല.



2009 സെപ്റ്റംബറില്‍ ചന്ദ്രയാന്‍-ഒന്നില്‍ ഘടിപ്പിച്ചിരുന്ന മൂണ്‍ മിനറോളജി മാപ്പര്‍ (Moon Mineraolgy Mapper) ചാന്ദ്രോപരിതസത്തില്‍ ഹൈഡ്രോക്‌സിലിന്റെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിച്ചു. മണ്ണില്‍ ഇടകര്‍ന്ന ധാതുക്കളുടെ രൂപത്തിലാണ് ഹൈഡ്രോക്‌സില്‍ സാന്നിധ്യം കണ്ടെത്തിയത്. അവ ധാതുക്കളാണോ അതോ ജലസാന്നിധ്യമാണോ എന്ന സംശയവും നാസ സസൂക്ഷ്മം പരിഗണിച്ചിരുന്നു. 2009 ഒക്‌റ്റോബറില്‍ അമേരിക്ക തങ്ങളുടെ അറ്റ്‌ലസ്-5 റോക്കറ്റിന്റെ മുകളിലത്തെ ഭാഗം ചന്ദ്രനിലെ സേബസ് ഗര്‍ത്തിലേക്ക് ഇടിച്ചിറക്കി. തത്ഫലമായി മുകളിലേക്കുയര്‍ന്ന പൊട്ടിത്തെറി ശകലങ്ങളിലൂടെ ലൂണാര്‍ റെക്കണസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter (LRO) കടന്നുപോയി ജലാംശം പരിശോധിച്ചു. സ്‌പെക്ട്രല്‍ ദീപ്തികള്‍ ക്ഷിപ്രനിര്‍ധാരണം സാധ്യമായില്ലെങ്കിലും വിശദവും സൂക്ഷ്മവുമായ അവേേലാകനത്തിന് ശേഷം 2009 നവം 13 ന് നാസ ചന്ദ്രധ്രൂവത്തിലെ വന്‍ഗര്‍ത്തങ്ങളില്‍ ഹിമസാന്നിധ്യമുണ്ടെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിച്ചു. 10/1000000 ജലാംശമാണ് കണ്ടെത്തപ്പെട്ടത്. ഭൂമിയിലെ ഏത് ഉണങ്ങിവരണ്ട മരുഭൂമിയിലും കണ്ടെത്താവുന്നതിലും കുറഞ്ഞ അനുപാതമാണിത്. അറുപത് ശതമാനംവരെ ജലമുള്ള ഭാഗങ്ങള്‍ ചൊവ്വയില്‍ കണ്ടെത്താനായിട്ടുണ്ടെന്നോര്‍ക്കണം. ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ദ്വന്ദസൂചനകളില്ലാത്ത അനിധേഷ്യമായ (“unambiguous evidence”) തെളിവാണെന്ന് നാസ തറപ്പിച്ചു പറയുന്നു. വെറുംവാക്ക് പറയാനായിരുന്നെങ്കില്‍ ഇത്ര സുദീര്‍ഘമായ അന്വേഷണങ്ങള്‍ നടത്തി കാത്തിരിക്കേണ്ടതില്ലല്ലോ. ഏതെങ്കിലും രാജ്യമോ ഉത്തരവാദിത്വപ്പെട്ട ഗവേഷണ ഏജന്‍സിയോ ഇന്നുവരെ 'ജലവിവാദം' ഏറ്റെടുക്കാന്‍ താല്പര്യം കാട്ടിയിട്ടുമില്ല. ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ട്, ധ്രൂവങ്ങളില്‍ ഹിമനിക്ഷേപവുമുണ്ട്. അത് നാമുദ്ദേശിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഠിനാദ്ധ്വാനം വേണ്ടിവരുമെന്ന് മാത്രം. ചന്ദ്രനിലെ ജലസാന്നിധ്യം മനുഷ്യര്‍ക്ക് താവളമുണ്ടാക്കാനും റോക്കറ്റിന് ഇന്ധനമായി പ്രയോജനപ്പെടുത്താനുമൊക്ക ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അത് സാധ്യമാക്കാനുള്ള സാങ്കേതികജ്ഞാനം നമുക്കിന്നുണ്ട്. ചന്ദ്രനിലെ സമ്പത്ത് ആര്‍ക്കൊക്കെ കൈവശമാക്കാം എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. 1984 ല്‍ നിലവില്‍ വന്ന ചാന്ദ്രനിയമമനുസരിച്ച് (the Moon Treaty-Agreement Governing the Activities of States on the Moon and Other Celestial Bodies-1984) യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ കീഴിലാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ റഷ്യയും അമേരിക്കയുമുള്‍പ്പടെ പ്രധാനപ്പെട്ട ബഹിരാകാശപര്യവേഷകരാജ്യങ്ങളൊന്നും ഒപ്പിട്ടിട്ടില്ലാത്ത ചാന്ദ്രനിയമം തീരെ ദുര്‍ബലമാണെന്ന് പറയാതെവയ്യ.


ചാന്ദ്രശിലകള്‍ പറയുന്നത്‌

അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 328 കിലോഗ്രാം ചാന്ദ്രശിലകളില്‍ ജലാംശം സംബന്ധിച്ച സൂചനയില്ലായിരുന്നുവെന്ന വാദവും ശരിയല്ല. ഈ ശിലകള്‍ ആദ്യം പരിശോധിച്ചപ്പോള്‍തന്നെ ജലസാന്നിധ്യം സംബന്ധിച്ച് സൂചനകള്‍ നാസയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും സൂചന ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരുന്നു. ചാന്ദ്രശിലകളേക്കാള്‍ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന സ്ഫടികശകലങ്ങളിലാണ് (Glass pebbles)കൂടുതല്‍ വ്യക്തമായ ജലസാന്നിധ്യമുണ്ടായിരുന്നത്(Ref-http:/technology.sympatico.msn.cbc.ca/E). വായുരഹിതവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ചാന്ദ്രശിലകള്‍ രൂപംകൊണ്ടതെന്ന് അന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നതിനാല്‍ ഹൈഡ്രോക്‌സില്‍ സാന്നിധ്യം പോലെയുള്ള ജലസൂചകങ്ങള്‍ മനുഷ്യസമ്പര്‍ക്കം കൊണ്ട് (contamination)സംഭവിച്ചതാകാനേ തരമുള്ളു എന്ന നിഗമനത്തിലാണ് നാസ എത്തിച്ചേര്‍ന്നത്. ചന്ദ്രനില്‍ ജലമില്ല എന്ന മുന്‍വിധി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി എന്നതാണ് സത്യം. മുന്‍വിധികളുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്ന സുവര്‍ണ്ണനിയമം ലംഘിക്കപ്പെട്ടത് ശാസ്ത്രചരിത്രത്തില്‍ പലപ്പോഴും തിരിച്ചടികള്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ. ചാന്ദ്രധ്രൂവത്തിലെ നിഴല്‍പ്രദേശങ്ങളിലും കൂറ്റന്‍ ഗര്‍ത്തങ്ങളിലും ഹിമസാന്നിധ്യം ഉണ്ടെന്നായിരുന്നുവല്ലോ 1961 മുതലുള്ള സങ്കല്‍പ്പം. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന പാറകളൊക്കെത്തന്നെ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്തെ ഉപരിതലത്തില്‍നിന്നുള്ളവയാണ്. 14 ദിവസം വീതം ദൈര്‍ഘ്യമുള്ള പകലും രാത്രിയുമുള്ള ചന്ദ്രനില്‍ മധ്യരേഖാപ്രദേശത്ത് ഉപരിതല ജലസാന്നിധ്യം ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പിക്കാം. എന്നാല്‍ ആഴത്തില്‍ കുഴിച്ചാല്‍ അവിടെയും ഹൈഡ്രോക്‌സിലുകള്‍ കലര്‍ന്ന അടിമണ്ണ് ലഭിക്കാനിടയുണ്ട്. അപ്പോളോ പര്യവേഷകര്‍ ആഴത്തില്‍ കുഴിച്ചെടുത്ത മണ്ണോ പാറയോ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. നാസ ഇതുവരെ നടത്തിയ എല്ലാ ചാന്ദ്രപര്യവേഷണങ്ങളിലും ജലസാന്നിധ്യം സംബന്ധിച്ച ചിതറിയ സൂചനകളുണ്ടായിരുന്നുവെങ്കിലും പൂര്‍ണ്ണ സ്ഥിരീകരണം സാധ്യമായിരുന്നില്ല. ചാന്ദ്രപര്യവേഷണങ്ങള്‍ ഒരു നൈരന്തര്യമാണ്; ഒരിക്കല്‍ കണ്ടെത്തിയതുകൊണ്ടോ യാദൃശ്ചികമായി രേഖപ്പെടുത്തിയതുകൊണ്ടോ കാര്യമില്ല. നിരീക്ഷണഫലം തെളിവുകളുടെ സഹായത്തോടെ ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്(Repeat and consoliate).



ചന്ദ്രന്‍ പൊതുവെ ജലരഹിതമാണെങ്കിലും ചാന്ദ്രധ്രൂവത്തില്‍ ധാരാളം ജലനിക്ഷേപമുണ്ടെന്ന് ശാസ്ത്രലോകം അംഗീകരിക്കച്ചപ്പോഴും വിവാദപ്രിയര്‍ക്ക് തൃപ്തിയില്ല. 2006 ല്‍ പ്യൂര്‍ട്ടോറിക്കയിലെ ആര്‍സിബോ ഒബ്‌സര്‍വേറ്റി റഡാര്‍ മാപ്പിംഗ് നടത്തിയശേഷം ചാന്ദ്രധ്രൂവങ്ങളില്‍ ജലമില്ലെന്ന് കണ്ടെത്തിയെന്ന നുണപ്രചരണം അവരഴിച്ചുവിട്ടു. ലൂണാര്‍ പ്രോസ്‌പെക്റ്റര്‍ ചാന്ദ്രധ്രൂവം പഠിച്ചശേഷം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ സംശയകരമാണെന്നായിരുന്നു മറ്റൊരു വികലവാദം. എന്തെന്നാല്‍ സര്‍കുലാര്‍ പോളാര്‍ റേഷ്യോ(Circular Polar ratio-CPR) വര്‍ദ്ധിച്ച് കാണപ്പെടുന്നത് ജലസാന്നിധ്യസൂചകമാണെന്ന് നാസ പറഞ്ഞതില്‍ കഴമ്പില്ലത്രെ. കാരണം ഹിമാധിക്യം മാത്രമല്ല ഉന്നത ഊഷ്മാവും(116 ഡിഗ്രി വരെ ചൂടുള്ള സ്ഥലങ്ങള്‍) സമാനമായ റഡാര്‍ ചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. വാസ്തവത്തില്‍ പ്യൂര്‍ട്ടോറിക്കന്‍ ഒബസ്ര്‍വേറ്ററിയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണഫലത്തില്‍ അത്ഭുതകരമായൊന്നുമില്ല. 116 ഡിഗ്രി ചൂടുള്ള സ്ഥലങ്ങളും ഹിമസാന്നിധ്യമുള്ള സ്ഥലങ്ങളും ഒരേ സി.പി. ആര്‍ കാണിക്കുമെന്ന സാങ്കേതികനിരീക്ഷണം ചാന്ദ്രധ്രൂവത്തെ സംബന്ധിച്ച പഠനങ്ങളില്‍ അപ്രസക്തമാണ്. സൂര്യന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത കൂറ്റന്‍ ഗര്‍ത്തങ്ങളാണ് ചാന്ദ്രധ്രൂവത്തിലുള്ളത്. അത്തരം കിടങ്ങുകളില്‍ ജലമില്ലെന്ന് വന്നാല്‍പോലും അതികഠിനമായ ശൈത്യം ഉറപ്പാണ്. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ ഒരു രീതിയിലുള്ള താപവാഹനവും സംഭവിക്കുകയുമില്ല. ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചരിവ്, ധ്രൂവത്തിന്റെ പൊതുസ്ഥിതി എന്നിവ പരിശോധിച്ചാലും ചാന്ദ്രധ്രൂവം എപ്പോഴും ശൈത്യത്തിലാണെന്ന് ഉറപ്പിക്കാം. 116 ഡിഗ്രി ചൂടുള്ള ഒരു സ്ഥലവും ചാന്ദ്രധ്രൂവത്തിലുണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ചന്ദ്രനിലെന്നല്ല സൗരയൂഥത്തിലെ ഒരു ഗ്രഹ/ഉപഗ്രഹത്തിന്റെ ധ്രൂവത്തിലും ഇത്ര ഉയര്‍ന്ന ഊഷ്മാവിന് സാധ്യതയില്ല. ചന്ദ്രന്റെ മധ്യരേഖപ്രദേശത്തെ റഡാര്‍മാപ്പിംഗ് മുന്നോട്ടുവെക്കുന്ന CPR പരിശോധിച്ചിക്കുമ്പോള്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാന്ദ്രധ്രൂവത്തിന്റെ കാര്യത്തില്‍ അത്തരം നിരീക്ഷണങ്ങള്‍ തീര്‍ത്തും അപ്രസ്‌കതമാണ്. 



'ഇത്ര പെട്ടെന്നെങ്ങനെ' ജലം കണ്ടെത്തിയെന്ന ചോദ്യവും കഴമ്പില്ലാത്തതാണ്. ശാസ്ത്രത്തില്‍ അനുമാനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ടേക്കാം; പക്ഷെ സ്ഥിരീകരിക്കാന്‍ ഒരു നിമിഷംതന്നെ ധാരാളം. വ്യക്തമായ ജലസൂചന ലഭിച്ച 1996 ലെ ലൂണാര്‍പ്രോസ്‌പെക്റ്റര്‍ ലഭ്യമാക്കിയ ക്‌ളെമന്റിയ ഡേറ്റയില്‍നിന്നുതന്നെ (Clementine data) വേണമെങ്കില്‍ കാര്യങ്ങള്‍ ഉറപ്പിക്കാമായിരുന്നു. അതിലുപയോഗിച്ചിരുന്ന ന്യൂട്രോണ്‍ സ്‌പെക്‌റ്റോ മീറ്റര്‍ (Neutron Spectrometer) 0.1% ശതമാനംവരെയുള്ള ജലസാന്നിധ്യം തിരിച്ചറിയാന്‍ ശേഷിയുള്ളതായിരുന്നു. ചാന്ദ്രോപരിതലത്തിന്റെ പുറംപാളിയിലെ(Lunar regolith) ജലസാന്നിധ്യമാണ് അന്ന് നിരീക്ഷണവിധേയമാക്കിയത്. ഏതാണ്ട് 0.3-1% വരെ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സൂക്ഷ്മഹിമപാളികള്‍ ചാന്ദ്രധ്രൂവങ്ങളിലാകെ ചിതറിക്കിടക്കുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഉത്തരധ്രൂവത്തില്‍ (10,000-50,000 ചതുരശ്ര കിലോമീറ്റര്‍) ദക്ഷിണധ്രൂവത്തേക്കാള്‍ (5,000- 20,000 ചതുരശ്രകിലോമീറ്റര്‍) കൂടുതല്‍ ജലസാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ക്ഷമാപൂര്‍വം കുറേക്കൂടി കാത്തിരിക്കാമെന്ന പക്വമായ നിലപാടാണ് അന്ന് നാസ സ്വീകരിച്ചതെന്ന് വ്യക്തം. എന്നാല്‍ വ്യാപനമല്ല മറിച്ച് ധ്രൂവങ്ങളിലെ ചില പ്രത്യേക പോക്കറ്റുകളില്‍ ഹിമനിക്ഷേപമുണ്ടെന്നാണ് (Localized concentrations) ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഉത്തരധ്രൂവത്തില്‍ 1850 ച.കീ വിസ്തീര്‍ണ്ണവും ദക്ഷിണധ്രൂവത്തില്‍ 650 ച.കീ വ്യസത്തിലും ഇടവിട്ട കാണപ്പെടുന്ന ഈ നിക്ഷേപം ഏതാണ്ട് 6.6 ബില്യണ്‍ ടണ്‍ കിലോഗ്രാം വരും. 150-250 ഡിഗ്രിവരെ പകല്‍ താപനിലയുയരുന്ന ചാന്ദ്രോപരിതലത്തില്‍ ഹിമപാളി നിലനില്‍ക്കില്ലെന്ന് നമുക്കറിയാം. കുറഞ്ഞ ആകര്‍ഷണശക്തിയുള്ള ചന്ദ്രന് നീരാവി ബഹിരാകാശത്തേക്ക് വാര്‍ന്നുപോകുന്നത് തടയാനുമാകില്ല. ചന്ദ്രനിലെ ജലസാന്നിധ്യം ധ്രൂവങ്ങള്‍പോലുള്ള നിഴല്‍പ്രദേശങ്ങളില്‍ മാത്രമായിരിക്കുമെന്ന് നമുക്കറിയാമായിരുന്നു. ഉത്തരധ്രൂവത്തില്‍ ഇത്തരം സ്ഥിരം നിഴല്‍പ്രദേശങ്ങള്‍ കുറവാണെങ്കിലും അവിടെ ജലസാന്നിധ്യം താരതമ്യേന കൂടുതലാണെന്നായിരുന്നു ലൂണാര്‍ പ്രോസ്‌പെക്റ്റര്‍ കണ്ടെത്തല്‍. ഈ പ്രദേശങ്ങളിലെ ആഴമേറിയ കിടങ്ങുകളില്‍ നല്ലതോതില്‍ ഹിമസാന്നിധ്യമുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 12 കിലോമീറ്റര്‍ വരെ ആഴമുള്ള, മൈനസ് 250 ഡിഗ്രിയില്‍ താണ ഊഷ്മാവുള്ള , ഈ കിടങ്ങുകളുടെ അടിത്തട്ടിലെ ജലസാന്നിധ്യം ബില്യണ്‍ക്കണക്കിന് വര്‍ഷം സുരക്ഷിതമായിരിക്കും. ചാന്ദ്രോപരിതലത്തില്‍ ഇടിച്ച് വീഴുന്ന ധൂമകേതുക്കളില്‍ ധാരാളം ഹിമവും നീരാവിയുമുണ്ടാകും. ചാന്ദ്രധ്രൂവത്തില്‍ കിടങ്ങുകള്‍ രൂപംകൊണ്ടത് ഉല്‍ക്കപതനം കൊണ്ടാണെന്ന നിഗമനവും ജലസാന്നിധ്യം സംബന്ധിച്ച കണ്ടെത്തലുകളെ ശക്തമായി പിന്തുണയ്ക്കുകയാണ്.



ചന്ദ്രനിലെ ജലം സംബന്ധിച്ച് ഇപ്പോള്‍ വന്നിട്ടുള്ളത് കേവലം സാധ്യതാപ്രവചനമല്ല. കാര്യങ്ങള്‍ തീര്‍ച്ചമൂര്‍ച്ച വരുത്തി ഉറപ്പിച്ചതായാണ് നാസ അറിയിക്കുന്നത്;വിശദാംശങ്ങള്‍ പര്യസ്യപ്പെടുത്തിയിട്ടുമുണ്ട്. ചന്ദ്രനില്‍ ജലമുണ്ടെന്ന് പറഞ്ഞ് അമേരിക്കയ്ക്ക് ലോകത്തെ പറ്റിക്കാനാവുമെന്ന വാദം അതിചിന്തയാണ്. മനുഷ്യരെ അയക്കാതെ ഇന്ത്യപോലുള്ള ഒരു നവാഗത പര്യവേഷകരാജ്യത്തിനുപോലും പരിശോധിച്ചറിയാവുന്ന കാര്യമാണിത്. ഇനി ഏത് രാജ്യം ചാന്ദ്രപര്യവേഷണം നടത്തിയാലും ജലവിഷയം സസൂക്ഷ്മം പരിശോധിക്കപ്പെടും. ഇതൊന്നും അറിയാത്ത മണ്ടശിരോമണികളാണ് നാസയിലിരിക്കുന്നതെന്ന വാദം ഉദാത്തമാണോ? അമേരിക്ക ഒരു സാമ്രാജ്യത്വശക്തിയാണെന്നതുകൊണ്ട് മാത്രം അവരുടെ നേട്ടങ്ങള്‍ തള്ളാനാവില്ല.നാളെ ഇസ്‌ളാമികസാമ്ര്യാജ്യത്വം സമാനമായൊരു പഠനഫലമായി മുന്നോട്ടുവന്നാലും അത് പരിശോധിച്ച് അംഗീകരിക്കാന്‍ ശാസ്ത്രലോകത്തിന് ബാധ്യതയുണ്ട്. അന്വേഷകരുടെ രാഷ്ട്രീയ-സാംസ്‌ക്കാരിക പശ്ചാത്തലത്തിനല്ല ഇക്കാര്യത്തില്‍ പ്രാധാന്യം. ഇപ്പോഴത്തെ നിലയ്ക്ക് ചന്ദ്രനില്‍ കണ്ടെത്തിയ ജലസാന്നിധ്യംകൊണ്ട് വലിയ നേട്ടമുണ്ടെന്ന് പറയാനാവില്ലെങ്കിലും ഭൂഗര്‍ഭജലംപോലെ ചന്ദ്രന്റെ ഉള്ളറയില്‍ ഹിമരൂപത്തിലോ മറ്റോ ജലം(H2O)ശേഖരിക്കപ്പെട്ടിട്ടുണ്ടങ്കില്‍ കളി മാറും. ബഹിരാകാശ യാത്രയ്ക്കുള്ള ഇടത്താവളമായി ഉപയോഗിക്കാമെന്ന് മാത്രമല്ല ഭൂമിയില്‍നിന്ന് ജീവന്‍ പറിച്ചു നടന്നതുള്‍പ്പെടെയുള്ള സ്വപ്നങ്ങള്‍ക്ക് അത് ശക്തിപകരുകയും ചെയ്യും. 

ചന്ദ്രയാന്‍-ഒന്നിലെ (Chandrayaan-I) മൂണ്‍ ഇംപാക്റ്റ് പ്രോബിലെ (The Moon Impact Probe) മൂണ്‍ മിനറോളജി മാപ്പര്‍ വഴി (Moon Minerolgy Mapper (M3)ഏതാണ്ട് പത്ത് മാസത്തിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ്. പക്ഷെ പ്രോട്ടോക്കോള്‍പ്രകാരം ഇന്ത്യക്ക് അന്നത് പരസ്യമായി പ്രഖ്യാപിക്കാനാവുമായിരുന്നില്ലെന്ന് മാത്രം. ഇംപാക്റ്റ് പ്രോബില്‍നിന്ന് ലഭിച്ച ഡേറ്റാ ഇന്ത്യ നാസയ്ക്ക് കൈമാറിയതിന്റെ ഒരു കാരണം അത്തരം ഡേറ്റ സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള സാങ്കേതികജ്ഞാനം അമേരിക്ക, റഷ്യ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു എന്നതാണ്. ബഹിരാകാശ സാങ്കേതികവിദ്യയുടെ (Space technology and applications)കാര്യത്തില്‍ നാം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഡേറ്റാപഠനത്തിന്റെ കാര്യത്തില്‍ നമുക്ക് വേണ്ടത്ര മുന്‍പരിചയമില്ലെന്നത് ഒരു വസ്തുതയാണ്. തിടുക്കത്തില്‍ പ്രഖ്യാപനംനടത്തി പിന്നീട് വിഡ്ഢികളാകുന്നതിനേക്കാള്‍ നല്ലത് കൂടുതല്‍ സാങ്കേതികപരിജ്ഞാനമുള്ള ഏജന്‍സികളെക്കൊണ്ട് പരിശോധിച്ചുറപ്പുവരുത്തുന്നത് തന്നെ. ചന്ദ്രയാനില്‍ സൗജന്യമായി കൊണ്ടുപോയ മൂണ്‍ ഇംപാക്റ്റ് പ്രോബ് ശേഖരിച്ച ഡേറ്റ സംബന്ധിച്ച് സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്താന്‍ കരാര്‍പ്രകാരം ഐ.എസ്.ആര്‍ ഒ യ്ക്ക് കഴിയുമായിരുന്നില്ലെന്നതും വസ്തുതയാണ്. അമേരിക്കന്‍ ഉപകരണം സൗജന്യമായി കൊണ്ടുപോയത് നമ്മുടെ ഔദാര്യമായി ലഘൂകരിക്കാനാവില്ല. 40 വര്‍ഷത്തിന് മുമ്പ് ചാന്ദ്രയാത്രയുടെ എരിവും പുളിവുമറിഞ്ഞ ഒരു രാജ്യം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങള്‍ ഇന്ത്യയെപ്പോലൊരു കന്നിക്കാരിക്ക് എത്രമാത്രം സഹായകരമായിരിക്കുമെന്ന് പറയേണ്ടിതില്ല. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നറിയാന്‍ ചന്ദ്രയാന്‍ വിക്ഷേപിച്ച വകയില്‍ തുലഭാരമാടുകയും രഥംവലിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ മേധാവികളുടെ ദിവ്യദൃഷ്ടിയൊന്നും ആവശ്യമില്ലല്ലോ.*******

23 comments:

  1. 'എനിക്ക് വ്യാജസിദ്ധാന്തങ്ങള്‍ തിരിച്ചറിയാനുള്ള വൈദഗ്ധ്യമുണ്ട്. ഞാന്‍ പറയുന്നു, സംഗതി ശുദ്ധതട്ടിപ്പാണ്. എനിക്ക് എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടണം'-എന്നതാണ് ഇക്കൂട്ടരുടെ പൊതുനിലപാട്. 1990 അവസാനം പ്രചരിപ്പിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല' എന്ന വ്യാജസിദ്ധാന്തം (The Moon Hoax Theory) കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു. ശാസ്ത്രജ്ഞരെ നിഷ്പ്രഭമാക്കിയ ഒരുപിടി 'സൂപ്പര്‍ ശാസ്ത്രജ്ഞമാര്‍' ആ കോലാഹലത്തിലൂടെ ഭൂജാതരായി.

    ReplyDelete
  2. കാലികപ്രസക്തിയുള്ള ശക്തമയ പോസ്റ്റ്‌

    ആധുനിക ശാസ്ത്രതിന്റെ നേട്ടങ്ങള്‍ ഏേറ്റവും കൂടുതല്‍ ഉപയോഗിക്കുകയും അതേേ സമയം ശാസ്ത്രത്തെ പാശ്ചാത്യ യുദ്ധ ശാസ്ത്രം എന്നു പരിഹസിക്കുന്നതും ഇവിടുത്തെ മുഖ്യധരാ മതങ്ങളാണു.ശാസ്ത്ര നേട്ടങ്ങളെ അന്ധവിശ്വസ പ്രചരണത്തിനും ശാസ്ത്ര വിരുദ്ധ പ്രചരണങ്ങള്‍ക്കും വന്‍ തോതില്‍ ഉപയൊഗിക്കുന്നു.
    താങ്ക്സ്‌ മതാന്ധതയുദെ കൂരിരുല്‍ മൂടിയ ലോകതു ശാസ്ത്രതിന്റെയുയുക്തിചിന്തയുടെയും വെളിചം വിതറാനുള്ള ഉദ്യമം തുടരുക ആശംസകള്‍

    ReplyDelete
  3. നൂറ്റാണ്ടുകളോളം ചന്ദ്രൻ ഒരു മതചിഹ്നമായി നിലനിൽക്കുമ്പോൾ,അവീടെ മനുഷ്യൻ ചെന്നിറങ്ങി എന്നൊക്കെ പറയുന്നത്,ആ മതത്തിന്റെ നിലനില്പിന്റെ പ്രശ്നം കൂടിയാണ്.
    പിന്നെ സത്യാന്വേഷിയെന്ന ശാസ്ത്ര-അജ്ഞന്റെ നിരീക്ഷണമാകുമ്പോൾ ശരിയാകാൻ തന്നെയാണ് സാധ്യത.

    ReplyDelete
  4. കേള്‍ക്കുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന ചഞ്ചലചിത്തര്‍ ഏത് വിഷയത്തിലും ആദ്യമേ പ്രതീക്ഷിക്കുന്നത് അതിന് പിന്നില്‍ ഏതോ ഉപജാപകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്. ലോകത്തിലെ നല്ലൊരു പങ്ക് മനുഷ്യരും അത്തരത്തില്‍ പെട്ടവരാണുതാനും. അവരുടെതന്നെ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് വിശ്വാസികള്‍. കണ്‍സ്പിരസി തിയറികളും, അവയ്ക്ക് ലോകമെമ്പാടും ഉഗ്രന്‍ പ്രതിധ്വനികളും ഉണ്ടാവുന്നതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്ന കഥ, ട്വിന്‍ ടവര്‍ തകര്‍ത്തതിന്റെ പിന്നിലെ ഓരോരോ കഥകള്‍, ലോകത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ആണെന്ന്‍ വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ... അങ്ങനെ എത്രയോ 'തിയറികള്‍'!! അവ മുഴുവനും നിലവില്‍ വരുന്നത് അവയെ നിരുപാധികം സ്വീകരിക്കാന്‍ സന്നദ്ധരായ ഒരുകൂട്ടം ഏകതാനമനുഷ്യര്‍ ഉള്ളതുകൊണ്ടാണ്.

    മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങള്‍ പതിവായി പടച്ചുവിടുന്നതില്‍ തൊണ്ണൂറ് ശതമാനവും അബദ്ധങ്ങള്‍ മാത്രമല്ല, വ്യാജവുമാണ്. ഗോസിപ്പുകൊണ്ട് ഉപജീവനം കഴിക്കുന്നവന്റെ സദാചാരപ്രസംഗമാണ് അതിലേറെ ഭയങ്കരം. അവനെയൊക്കെ തിരുത്താന്‍ ശ്രമിക്കുന്നത് കൊതുകിനോട് ചോര കുടിക്കരുത് എന്ന്‍ പറയുന്നതുപോലെ അര്‍ത്ഥശൂന്യമായിരിക്കും. മനുഷ്യരെ സ്വയം ചിന്തിക്കാന്‍ പഠിപ്പിക്കാത്ത സമൂഹങ്ങളുടെ വിധിയാണത്. വ്യക്തിസ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്താശേഷിക്കും മൂക്കുകയറിട്ട് ജനങ്ങളെ ചൂഷണം ചെയ്യാന്‍ കച്ചവടമനസ്ഥിതിക്കാരായ കുറെപ്പേര്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സൃഷ്ടിച്ച് ശ്രമിക്കുമ്പോള്‍ അത് അപ്പാടെ വിശ്വസിച്ച് ആനന്ദനൃത്തം ചെയ്യുന്ന കാലിക്കൂട്ടങ്ങളാവാനും മാത്രം അധഃപതിച്ച മനുഷ്യരുടെ ആത്മനിര്‍വൃതി!

    ReplyDelete
  5. ശ്രീ.രവിചന്ദ്രന്‍ കടലില്‍ വെള്ളമുണ്ടെന്ന് പറഞ്ഞാല്‍ കടലില്‍ വെള്ളമേയില്ല എന്ന് പറഞ്ഞ് ചാടിവീഴാനായി ഒരാള്‍ ബൂലോകത്ത് കാത്തിരിക്കുന്നു. നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും സത്യം പറഞ്ഞാലും കള്ളം പറഞ്ഞാലും എതിര്‍പ്പുമായി എത്തിയിരിക്കുമെന്ന് ഉറപ്പ്.

    ReplyDelete
  6. 'ഗോസിപ്പുകൊണ്ട് ഉപജീവനം കഴിക്കുന്നവന്റെ സദാചാരപ്രസംഗമാണ് അതിലേറെ ഭയങ്കരം. അവനെയൊക്കെ തിരുത്താന്‍ ശ്രമിക്കുന്നത് കൊതുകിനോട് ചോര കുടിക്കരുത് എന്ന്‍ പറയുന്നതുപോലെ അര്‍ത്ഥശൂന്യമായിരിക്കും.' - കൃത്യം.

    ഭൂമി പരന്നതാണെന്നും പറഞ്ഞു ഹുസൈന്റെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാമോ? ഖുറാന്‍ അങ്ങനെയാണല്ലോ പറയുന്നത്! ട്വിന്‍ ടവര്‍ അമേരിക്ക തന്നെ തകര്‍ത്തു, അത് തകരുന്നതിനു മുന്‍പ് അതിലെ ജൂതരോക്കെ ഓടി രക്ഷപ്പെട്ടു , ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല , ഇനി എന്തൊക്കെ ഹുസൈന്റെ തിരുവായില്‍ നിന്നും കേള്‍ക്കണം? മതരോഗം മനുഷ്യന്റെ തലച്ചോറിനെ ചകിരിച്ചോറാക്കി പരിവര്‍ത്തനം ചെയ്യുകയാണോ ഭഗവാനെ!

    ReplyDelete
  7. മിസ്റ്റര്‍ ഹുസ്സൈന്റെ മറുപടി ബ്ലോഗ് വായിച്ചു. മുഴുവന്‍ വമ്പന്‍ ഹുസ്സൈന്‍ ടച്ച്; ഓരോ വാചകത്തിനും. എഴുതിയത് അദ്ദേഹം തന്നെ. അപ്പോള്‍ പിന്നെ ഈ എം ആര്‍ സുദേഷ് ആരാണ്‌? ഹുസൈന്‍ തന്നെയോ അതോ ബിനാമിയോ? അതൊന്ന് അന്വേഷിച്ച് സത്യം കണ്ടെത്താന്‍ രവിസാറിന്‌ കഴിയുമോ?

    ReplyDelete
  8. നാസ്തികാ,
    ഹുസൈന്റെ(സുദേഷിന്റെ) പോസ്റ്റില്‍ പരാമര്‍ശിച്ച പ്രശാന്ത് ചിറക്കര എഴുതിയ പുസ്തകം കൈവശമുള്ളയാളാണ് ഇതെഴുതുന്നത് .ആ പോസ്റ്റ് കണ്ടപ്പോള്‍ അതെടുത്ത് വീണ്ടും ഒന്നു വായിച്ചു. അതിലെ ഒരു സ്റ്റൈലുണ്ടതിന്. അപ്പോള്‍ അതെഴുതിയത് പ്രശാന്തു തന്നെയാണോ? അതോ ഹുസൈന്‍ തന്നെയാണോ പ്രശാന്തും? അതുപോലെ പച്ചക്കുതിരയില്‍ രവിചന്ദ്രന്‍ സാറിനുവേണ്ടി മറുപടി എഴുതിയ പ്രവീണ്‍ ആരാണ്? അദ്ദേഹം പ്രൊഫ. രവിചന്ദ്രന്‍ തന്നെയാണോ?
    അതെന്തു കുന്തോമാകട്ടെ.അതല്ലല്ലോ പ്രശ്നം! പ്രശ്നം ,ആരെഴുതിയെന്നതിനേക്കാള്‍ എഴുതിയ വിഷയമാണല്ലോ. പ്രശാന്തിന്റെ പുസ്തകം വായിക്കുന്നവര്‍ക്ക് ചാന്ദ്രയാത്രയില്‍ സംശയം ഉണ്ടാകും. അങ്ങനെ സംശയം ഉള്ളയാളാണ് ഞാന്‍ .ഹുസൈന്റെ പോസ്റ്റും രവിചന്ദ്രന്‍ സാറിന്റെ പോസ്റ്റും വായിച്ചപ്പോള്‍ വീണ്ടും സംശയം കൂടി. രവിചന്ദ്രന്‍ സാര്‍ ആ സംശയം തീര്‍ക്കുമെന്നാണ് പ്രതീക്ഷ. ഗവേഷണം ആ വഴിക്കാകട്ടെ.

    ReplyDelete
  9. പ്രിയപ്പെട്ട മാവിലായിക്കാര,

    താങ്കളുടെ സംശയങ്ങള്‍ മാനിക്കുന്നു. ഹ ഹ! ആള് ബഹുമിടുക്കനാണല്ലോ! സംശയിക്കണം, എല്ലാം സംശയിക്കണം, ചിന്തിക്കുന്ന മനുഷ്യന്റെ കൊടിയടയാളമാണത്. ഇതില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ വ്യക്തമാക്കാനേ എനിക്കു സാധിക്കുകയുള്ളു

    (1) 2010 ല്‍ 'പച്ചക്കുതിര'യില്‍ ലേഖനം എഴുതിയത് ശ്രീ.എന്‍.എം.ഹുസൈന്റെ ഒരു ലേഖനം കാരണമാണ്. ഒരു ഇസഌമികപ്രസിദ്ധീകരണത്തില്‍(പ്രബോധനം ആണെന്ന് തോന്നുന്നു) ചന്ദ്രനില്‍ ജലമുണ്ടെന്ന വാദത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ശ്രീ.മുഹമ്മദ്ഖാന്‍ (യുക്തി) ഈ വാരികയുമായി അന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ വന്ന് എന്നോട് അഭിപ്രായം തിരക്കി. ഇതുസംബന്ധിച്ച് ഒരു പുതിയ ഹോക്‌സ് തിയറി വികസിച്ചുവരുന്ന വിവരം സത്യത്തില്‍ ഞാനും അപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഈ വിഷയത്തില്‍ ഒരു ലേഖനം എഴുതണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

    (2) പച്ചക്കുതിരയിലെ എന്റെ ലേഖനത്തിന് മറുപടി എഴുതുയത് ശ്രീ.ഹുസൈനാണോ എന്നത് എനിക്കറിയില്ല;അറിയേണ്ട കാര്യവുമില്ല. താങ്കള്‍ സൂചിപ്പിച്ചതുപോലെ ആരെഴുതി എന്നത് ഒരു വിഷയമേയല്ല, എന്തെഴുതി എന്നതാണ് പ്രധാനം. ലേഖനത്തിന് അനുകൂലമായി വന്ന കത്തുകളില്‍ ഒന്നാണ് പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ.പ്രവീണിന്റെ കത്ത്. എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാതെ പ്രാതിനിധ്യസ്വഭാവമുള്ളവ കൊടുക്കുന്ന രീതിയാണല്ലോ പ്രസിദ്ധീകരണങ്ങള്‍ പൊതുവെ കൈക്കൊള്ളുന്നത്. ഞാന്‍ ഈ രണ്ട് കത്തുകളും കണ്ടിരുന്നു. വീണ്ടും പ്രതികരണം ആവശ്യപ്പെടുന്ന എന്തെങ്കിലും അവയിലുണ്ടായിരുന്നില്ലെന്നാണോര്‍മ്മ. എന്തായാലും ശ്രീ.പ്രവീണ്‍ ഞാനല്ല. അങ്ങനെയൊരാളുണ്ട്. തൃശൂര്‍ ചാവക്കാട് സ്വദ്വേശിയായ അദ്ദേഹത്തെ എനിയ്ക്ക് അറിയാം-'നാസ്തികനായ ദൈവ'ത്തിന്റെ ഒരു പ്രസന്റേഷന്‍ പരിപാടിയ്ക്കിടയില്‍ പരിചയപ്പെട്ടതാണ്.

    (3) ശ്രീ.പ്രശാന്ത് ചിറക്കരയുടെ പുസ്തകം 1992-94 ലാണ് പുറത്തിറങ്ങിയതെന്ന് തോന്നുന്നു. ആ പുസ്തകം വായിച്ച് മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ലെന്ന് സംശയിക്കുകയും ആ രീതിയില്‍ ആളുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരാളാണ് ഞാനും. ഞാനതിലെ ചോദ്യങ്ങള്‍ പലരോടും വാശിയോടെ ചോദിച്ചിട്ടുമുണ്ട്. 'അപ്പോ ഒക്കെ തട്ടിപ്പാ അല്ലേ'-ഇതായിരുന്നു വലിയ ചിന്തകരുടെ വരെ മറുപടി. ശാസ്ത്രാഭാസങ്ങളെപ്പറ്റിയും ഹോക്‌സ് വിദഗ്ധരേയുമൊക്കെ വിശദമായി പരിചയപ്പെട്ടത് പിന്നീടാണ്. അങ്ങനെയിരിക്കെ അപ്പോളോയാത്രയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എന്നെ വന്നു കണ്ടത്. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് അവരഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് 2009 ല്‍ കോളേജില്‍ വെച്ച് 'The Moon Hoax-Fact and Fiction'എന്നൊരു പ്രസന്റേഷന്‍ അവതരിപ്പിക്കുകയുണ്ടായി. ഇതേ പ്രസന്റേഷന്‍ പിന്നീട് കേരളത്തില്‍ നാലഞ്ചിടത്ത് അവതരിപ്പിച്ചിട്ടുണ്ട്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് ജലവിവാദവുമായി ഹുസൈന്‍ സാറിന്റെ ലേഖനം വന്നത്. ആദ്യം കണ്ടുപിടിച്ചതിലും എത്രയോ ഇരട്ടി ജലമുണ്ടെന്ന് ഈയിടെ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചതോടെ ഇന്ന് ഇതൊരു വിഷയമാണെന്ന് തോന്നുന്നില്ല. പക്ഷെ അറിയുക, ജലവിവാദം ഞാന്‍ കണ്ടുപിടിച്ച കാര്യമല്ല. അതിനെക്കുച്ച് ഈ കൊച്ചുകേരളത്തില്‍ വരെ എഴുതപ്പെട്ടിട്ടുണ്ട്.എന്റേത് കേവലം ഒരു response മാത്രമായിരുന്നു. താങ്കളുടെ ചോദ്യം ആസ്വദിച്ചതുകൊണ്ടാണ് ഇത്രയും എഴുതിയത്. Thanks for visiting.

    ReplyDelete
  10. പ്രിയ രവിചന്ദ്രന്‍ സാര്‍ ,
    എനിക്ക് ഇത്ര നീണ്ട മറുപടിയുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല.പ്രശാന്തിന്റെ പുസ്തകം 2004 സെപ്റ്റംബറിലാണ് ഇറങ്ങിയത്. പിന്നെ അതിന് വേറെ പതിപ്പുണ്ടായോ എന്നറിയില്ല. താങ്കള്‍ The Moon Hoax-Fact and Fiction'പ്രസന്റേഷനിലെ മാറ്റര്‍ വായനക്കാരുമായി പങ്കുവയ്ക്കുമെന്ന് കരുതുന്നു. അതാണ് ഇവിടെ ആവശ്യമായിട്ടുള്ളതെന്നു് ഞാന്‍ കരുതുന്നു.

    ReplyDelete
  11. ചോദ്യങ്ങള്‍ നീണ്ടപ്പോള്‍ മറുപടി നീണ്ടതാണ്. ക്ഷമിക്കാന്‍ ശ്രമിക്കുക. 2004 ലാണോ?! സംശയമുണ്ട്. അതിന് ഏറെ മുമ്പ് അത് വായിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ഇപ്പോള്‍ എവിടെയുണ്ടെന്ന് ഒരു പിടിയുമില്ല. പവര്‍പോയിന്റ് പ്രസന്റേഷനിലെ വിവരങ്ങള്‍ ചാന്ദ്രയാത്രയെപ്പറ്റിയുള്ളതാണ്. അതൊക്കെ ഇവിടെ ചര്‍ച്ച തുടങ്ങുമ്പോള്‍ വിശദീകരിക്കാമെന്ന് കരുതുന്നു. താങ്കള്‍ക്ക് താല്പര്യമാണെങ്കില്‍ മെയില്‍ ചെയ്തുതരാം.

    ReplyDelete
  12. രവിചന്ദ്രൻ സാർ,
    എന്റെ പക്കലുള്ള കോപ്പിയിൽ ആദ്യ എഡിഷൻ
    2004 സെപ്തംബർ എന്നാണ്. സുജിലി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഇനി മറ്റാരെങ്കിലും അതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയില്ല.
    എനിക്കായി മാത്രമല്ല, മൊത്തം വായനക്കാർക്കായി താങ്കൾ ഈ വിഷയത്തിൽ മി ഹുസൈന്റെ പോസ്റ്റിലുന്നയിച്ചിട്ടുള്ള സംശയങ്ങൾക്കും വാദങ്ങൾക്കും വിശദീകരണം നൽകണമെന്നാണ് അഭ്യർത്ഥന. അതെന്തായാലും താങ്കൾ ചെയ്യുമെന്നറിയാം.നന്ദി.

    ReplyDelete
  13. പ്രിയപ്പെട്ട മാവിലായിക്കാരന്‍,

    തീര്‍ച്ചയായും അതു ചെയ്യാം.അതിനാണല്ലോ ഈ ബ്‌ളോഗ്. സമയച്ചുരുക്കം മാത്രമാണ് പ്രശ്‌നം.

    ReplyDelete
  14. >>>>ഇനി എന്തൊക്കെ ഹുസൈന്റെ തിരുവായില്‍ നിന്നും കേള്‍ക്കണം? മതരോഗം മനുഷ്യന്റെ തലച്ചോറിനെ ചകിരിച്ചോറാക്കി പരിവര്‍ത്തനം ചെയ്യുകയാണോ ഭഗവാനെ!<<<

    ബിജു,

    ഹിറ്റ്ലര്‍ യഹൂദന്‍മാരെ കൊന്നിട്ടില്ല,

    മുസ്ലിങ്ങള്‍ക്ക് അള്ളാ പെട്രോളും, ക്രിസ്ത്യാനികള്‍ക്ക് ക്യാന്‍സറും നല്‍കി,

    ആധുനിക ശാസ്ത്രം യുദ്ധ ശാസ്ത്രമാണ്, അത് മുസ്ലിങ്ങള്‍ക്ക് വേണ്ട.


    ഈ മൊഴിമുത്തുകളൊക്കെ ഹുസൈന്‍ സാറിന്റെ തലച്ചോറില്‍ നിന്നും വന്നവയാണ്.

    ReplyDelete
  15. While in Haste puts down a few points

    1. While we cant say for 100% if the Americans have really landed or not , it is quite sure based on reason and advancement of science at the time that they potentially have capability. The only question is the cost(including sensitive and most important Human cost ) involved and probability of failure.. Do note that every technology inclusion that of a car engine and steering has a certain probability of error. So one needs to assess the cost involved while deploying the capability

    2. That argument about about on board computer memory being less than sufficient is arising out of plain ignorance about computing software and control /sensing software modules. With out people having a basic understanding on binary numbers , bit wise operations, hardware support, etc this wont be understood. so i am refraining from explaining it to especially those who are determined to prove moon mission farce anyway. But in one sentence I can say that the CPU and Memory will be more than sufficient to read compare and trigger more than 100000 different control, circuit i a second even with CPU with as low as a speed of 10MHz.People have to understand the difference between number crunching video /movie gaming applications and the control applications with sensor hardware support, coded in binary and that too in bits..!!! Need to improve our basic awareness on this..!
    3. If other countries including Russia can go around the moon sure America too can go around it. That answers much of the doubts on capability in reaching upto the moon ..Not only US russia also has gone up to and orbited the moon. Now , it requires a bit more sophistication land "SAFELY" on the moon's surface when you drop from the orbit.. (remember the Columbia shuttle disaster)..That involves costs and potentials big risks..And in fact such big risks will prevent any country from risking their people's lives and will give it a thought.. That is not a technological incapability , it is the Human and emotional side that plays the role..

    About why space shuttles are not deployed way above what they are now..No comments, such stupid questions are best ignored..(For those interested I will try to give an idea if they wish so..)..Not taking too much space from Mr Ravchandran's blog without his permission.:-).Thanks Ravi Sir..!!

    In haste,
    Chethukaaran Vaasu

    ReplyDelete
  16. Regarding the video. though of course it is possible to create a fake video buy re adjusting the vertical and horizontal scales of a similar motion on earth , it CAN NOT be achieved simply by running a normal video in slow motion.Why so..? Every one has studies what a parabola looks like and the ration ship between the delta horizontal distance(delta x) at the base and delta distance at the top.. It is not a linear one. SO a linear alteration like a slow motion can not create a trajectory complying the lows o motion under gravity.In order to fake a video proper one needs to alter very scan line in that video horizontally ..

    (But On a lighter note. then that would require a technology and computing power much superior to the technology of moon mission itself ;-)))

    ReplyDelete
  17. Dear,

    No Mr.Vasu.I like people like you to comment more on this issue. By just seeing your initiative, I have resolved to put a starter post today itself. If things go right, it will be released late in the evening. I think we can collectively expand on from that point.You are most welcome
    RC

    ReplyDelete