Pages

Friday 12 August 2011

4. ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....

1.Earth rise in Moon-
Separate Images by
Japan's SELENE rejoined
അപ്പോളോ യാത്ര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദ്വിതീയസ്രോതസ്സില്‍ നിന്നുള്ള നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 2008 ല്‍ ജപ്പാന്റെ ഏയ്‌റോ സ്‌പേസ് എകസ്‌പോളോറര്‍ ഏജന്‍സിയുടെ(Japan Aerospace Exploration Agency-JAXA) സെലീന്‍ (SELENE) ലൂണാര്‍ പ്രോബ് അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലങ്ങളുടെ രേഖാചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2007 സെപ്റ്റമ്പര്‍ 14 നാണ് സെലീന്‍ വിക്ഷേപിക്കപ്പെട്ടത്. 
2.SELENE image of Lunar topography
2008 സെലീന്‍-3 എടുത്ത ചിത്രത്തിന്റെ ത്രിമാന പുനാരവിഷ്‌ക്കാരമാണിത്(3D reconstruction image). സെലീനിലെ ചാന്ദ്രതലം ചിത്രീകരിക്കുന്ന ഉപരിതല ക്യാമറ ഉപയോഗിച്ച് ചന്ദ്രന്റെ ഭ്രമണണപഥത്തില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 10 മീറ്ററായിരുന്നു ഈ ഉപരിതല ക്യാമറയുടെ റെസലൂഷന്‍ (3D terrain camera with a resolution of 10 metres). 


സെലീന്‍ ചന്ദ്രന് 100 കിലോമീറ്റര്‍ ഉയരത്തിലൂടെയാണ് ചന്ദ്രനെ ഭ്രമണം ചെയ്തത്. 2008 മേയില്‍ അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ എന്‍ജിന്‍ പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എന്‍ജിന് ചുറ്റുമുള്ള തറയില്‍ ഒരു 'പ്രഭാവവലയം' (halo)സൃഷ്ടിച്ചതും 2008 മേയില്‍ സെലീന്‍ എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു.

2009 നാസ വിക്ഷേപിച്ച ലൂണാര്‍ റെക്കണൈസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter) അപ്പോളോ 11,14,15,16,17 എന്നീ വാഹനങ്ങള്‍ ചെന്നിറങ്ങിയ സ്ഥലങ്ങളുടെ (Landing sites)കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ഉപരിതല ക്യാമറ ഉപയോഗിച്ചെടുത്തിരുന്നു. ചെന്നിറങ്ങിയ സ്ഥത്തുനിന്നും ചാന്ദ്ര സഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ (equipment) നിരക്കി വലിച്ചുകൊണ്ടുപോയതിന്റെ പാടും ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ഓര്‍ബിറ്ററുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലം ലഭ്യമായ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണവ്യക്തതയില്ല. ഓര്‍ബിറ്റര്‍ അതിന്റെ ശരിയായ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നതോടെ കുറേക്കൂടി മിഴിവുള്ള ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് നാസയുടെ വാഗ്ദാനം.

അപ്പോളോ ദൗത്യം സംബന്ധിച്ച അവശിഷ്ടങ്ങളെല്ലാം തട്ടിപ്പ് മറയ്ക്കാനായി നാസ നശിപ്പിച്ചു കളഞ്ഞു എന്നൊരു ആരോപണം ഹോക്‌സര്‍മാര്‍ ഉയര്‍ത്തുന്നുണ്ടല്ലോ. ബ്‌ളൂപ്രിന്റെവിടെ? മാതകകളെവിടെ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സാധാരണമാണ്. ചാന്ദ്രയാത്ര സംബന്ധിച്ച് മര്‍മ്മപ്രധാനമായ വിവരങ്ങളൊന്നും നാസ സൂക്ഷിച്ചിട്ടില്ലെന്നത് തീര്‍ത്തും വാസ്തവിരുദ്ധമായ ഒരാരോപണമാണ്.
എല്ലാ അവശിഷ്ടങ്ങളും സൂക്ഷിച്ചുവെക്കുകയെന്നത് തീരെ പ്രായോഗികമല്ല. എങ്കിലും അപ്പോളോ ദൗത്യത്തിന്റെ സ്മരണ നിലനിറുത്താന്‍ ആവശ്യമായ പലതും നാസ ബോധപൂര്‍വം നിലനിറുത്തിയിട്ടുണ്ട്. ക്രേയിഡില്‍ ഏവിയഷന്‍ മ്യൂസിയത്തില്‍ (Cradle aviation museum) ഉപയോഗിക്കാന്‍ സാധിക്കാതെ പോയ ഒരു അസ്സല്‍ ലൂണാര്‍മോഡ്യൂള്‍ (LM-13) ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

3. Picture taken by Apollo-17
travellers  in Moon
അവസാനത്തെ അപ്പോളോ ദൗത്യമായ അപ്പോളോ-17 വിജയകരമായി പൂര്‍ത്തിയായതോടെ അമേരിക്കയില്‍ ചാന്ദ്രയാത്രയെപ്പറ്റിയുള്ള പൊതുജനശ്രദ്ധയും ഭരണകൂട താല്‍പര്യവും തീരെ ഇടിഞ്ഞിറങ്ങിയിരുന്നുവല്ലോ. അതിനെ തുടര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്ന അപ്പോളോ-18 സംരംഭം ഉപേക്ഷിക്കപ്പെട്ടു. അപ്പോളോ-18 ല്‍ ഉപയോഗിക്കാനായി കരുതിവെച്ചിരുന്ന ലൂണാര്‍ മോഡ്യൂളാണ് (LM-13) ഇപ്പോള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്. ആലോചിച്ചുനോക്കൂക, അന്നേ ഹോക്‌സര്‍മാരുണ്ടായിരുന്നെങ്കില്‍ ശരിക്കും ഇപ്പോള്‍ ചന്ദ്രനില്‍ കിടക്കേണ്ട വസ്തുവാണത്!


ഉപയോഗിക്കപ്പെടാതെ പോയ മറ്റ് ചില ലൂണാര്‍ മോഡ്യൂളുകള്‍ അമേരിക്കയിലെ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിലും (National Air and Space Museaum)കെന്നഡി സ്‌പേസ് സെന്ററിലുമായി(Kennedy Space centre) സൂക്ഷിച്ചിട്ടുണ്ട്. ചാന്ദ്രോപരിതലത്തില്‍ നിരക്കി ഓടിക്കാന്‍ ഉപയോഗിച്ച ലൂണാര്‍ റോവറുകളുടെ(Lunar Rover) അസ്സല്‍ ഇന്ന് നമ്മുടെ പക്കലില്ല. പക്ഷെ അതിന്റെ പരീക്ഷണമാതൃകകള്‍ നാസ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല, ഇന്നുമവര്‍ സൂക്ഷിക്കുന്ന അതിന്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന 221 പേജ് ദൈര്‍ഘ്യമുള്ള ഓപ്പറേഷന്‍ മാന്വല്‍ (Lunar Rover Operation Manual)അനുസരിച്ച് ഇന്നത്തെ നിലയ്ക്ക് ഒരു പുതിയ റോവര്‍ ഘടിപ്പിച്ചെടുക്കുന്നതിന് ഏതാനും ദിവസങ്ങളേ വേണ്ടിവരുകയുള്ളു. 

4. LRO picture showing the
landing site of Apollo-15
See the path created footsteps
and dragging of equipments.The crater
created by the launching of LM
 for return flight also could be seen
അപ്പോളോ യാത്രയിലെ 'ഹീറോ' ആയി വിശേഷിപ്പിക്കപ്പെടുന്ന സാറ്റേണ്‍ റോക്കറ്റുകളില്‍ (Saturn V booster rockets)ഒരെണ്ണം സ്മരാണാര്‍ത്ഥം അലബാമയിലെ ഹണ്‍സ് വില്ലയിലുള്ള സ്‌പേസ് ആന്‍ഡ് റോക്കറ്റ് സെന്ററില്‍ (Space and Rocket centre, Hunts ville, Alabama, USA)പരിരക്ഷിച്ചിട്ടുണ്ട്. ഇതാകട്ടെ, പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അനുവാദവുമുണ്ട്. റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍, അപ്പോളോ യാത്രയില്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് യഥാര്‍ത്ഥ ഉപകരണങ്ങള്‍ എന്നിവയും ഒപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപ്പോളോ-12 ലെ യാത്രികനായ പീറ്റ് കോന്‍ റാഡ് (Pete Conrad) 1967 ല്‍ അമേരിക്ക ചന്ദ്രനിലിറക്കിയ മനുഷ്യന്‍ കയറാത്ത സര്‍വെയര്‍-3യുടെ (Surveyor-3) സമീപം നില്‍ക്കുന്ന ചിത്രം ഓര്‍മ്മയില്ലേ. സര്‍വെയര്‍-3 അവിടെ വീണിട്ട് ഏതാണ്ട് മൂന്നുവര്‍ഷം കഴിഞ്ഞാണ് പീറ്റ് കോന്റാഡ് അവിടെയത്തിയത്. അപ്പോഴും അതിശീതവും അതിതാപവും ഏല്‍പ്പിച്ച പ്രഹരങ്ങള്‍ അതിജീവിച്ചുകൊണ്ട് സര്‍വെയര്‍ ഒരുനിമിഷം മുമ്പ് ലാന്‍ഡ് ചെയ്തതുപോലെ അവിടെയുണ്ടായിരുന്നു. അദ്ദേഹം സര്‍വെയറിന്റെ ചില ഘടക ഭാഗങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക തിരിച്ചുകൊണ്ടുവന്നിരുന്നു അതിലെ ഒരു കാമറ ഇപ്പോഴും നാഷണല്‍ എയര്‍ ആന്‍ സ്‌പേസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. 
5. Camera from Surveyor-3
brought to Earth by Conrad

ലേസര്‍ദര്‍പ്പണങ്ങള്‍(Laser reflectors)

അപ്പോളോ സഞ്ചാരികള്‍ ഭൂമിയില്‍നിന്നും ഒപ്പം കൊണ്ടുപോയ മൂന്ന് ലേസര്‍ ദര്‍പ്പണങ്ങള്‍ (Laser reflectors)ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 എന്നവയിലെ സഞ്ചാരികളാണ് ചന്ദ്രോപരിതലത്തിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഈ ദര്‍പ്പണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. അവ എവിടെയൊക്കെയാണെന്ന് നാസ പരസ്യമാക്കിയിട്ടുമുണ്ട്. നാളിതുവരെയായി ഈ ദര്‍പ്പണങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരികയാണ്. 

6. Laser Reflector in Moon
ഭൂമിയില്‍ നിന്ന് തൊടുത്തുവിടുന്ന ലേസര്‍ രശ്മികളെ പ്രതിഫലിപ്പിച്ച് തിരിച്ചയക്കാനായി ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചവയാണ് ഈ ദര്‍പ്പണങ്ങള്‍. ഇത്തരത്തില്‍ ചന്ദ്രനില്‍നിന്നും തിരിച്ചുവരുന്ന രശ്മികളെ സ്വീകരിക്കാനായി അമേരിക്കയില്‍ പ്രത്യേകം ഒബ്‌സര്‍വേറ്ററികളും നാസ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നതിനാല്‍ ഭൂമിയിലെ ഏതെങ്കിലും സ്ഥലത്തു സ്ഥാപിക്കുന്ന സ്ഥിരം സ്വീകരണിയിലേക്ക് ഇത്തരം ദര്‍പ്പണങ്ങള്‍ പ്രതിഫലനരശ്മികള്‍ കൃത്യമായും അയച്ചുകൊണ്ടിരിക്കും. ഇവിടെനിന്നും തൊടുത്തുവിടുന്ന ലേസര്‍ രശ്മികളാണ് ചന്ദ്രനിലെ പ്രസ്തുത ദര്‍പ്പണങ്ങളില്‍ തട്ടി തിരിച്ചുവരുന്നത്. ഭൂമിയും ചന്ദ്രനുമായുള്ള അകലം ഒരിഞ്ചുവരെ കൃത്യമായി (to an accuracy of one inch)നിര്‍ണ്ണയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അതായത് നമുക്ക് നമ്മുടെ അയല്‍വീടുമായുള്ള അകലം നിര്‍ണ്ണയിക്കുന്ന അതേ കൃത്യതയോടെ അനുനിമിഷം ചന്ദ്രനിലേക്കുള്ള ദൂരമളക്കാം. 


പ്രകാശത്തിന്റം വേഗത സെക്കന്‍ഡില്‍ ഏതാണ്ട് 3 ലക്ഷം കിലോ മീറ്ററാണല്ലോ. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് അയക്കുന്ന ഒരു ലേസര്‍ രശ്മി ശരാശരി രണ്ടര സെക്കന്‍ഡിനുള്ളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് തിരികെയത്തും. അതുവെച്ച് ഭൂമിയും ചന്ദ്രനുമിടയിലുള്ള ശരാശരി ദൂരം 3,84,467 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ ശരാശരി ദൂരം പോലും സദാ മാറിക്കൊണ്ടിരിക്കുകയാണെന്നു കാണാം. ഒരു വര്‍ഷം 3.8 സെന്റിമീറ്റര്‍ എന്ന നിരക്കില്‍ ചന്ദ്രന്‍ ഭൂമിയില്‍നിന്നും അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്(http://www.optcorp.com/edu/).


അതിനുപുറമെ ഭൂമിയില്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള കൃത്യമായ അകലവും ഭൂഖണ്ഡഫലകങ്ങള്‍ അതിസൂക്ഷ്മമായി പരസ്പരം അകന്നുപോകുന്നതും ഈ ലേസര്‍ ദര്‍പ്പണങ്ങളുപയോഗിച്ച് കണ്ടെത്താനാവും. ലേസര്‍ ദര്‍പ്പണങ്ങള്‍ക്കുപുറമെ സൗരവികരണങ്ങള്‍ വേണ്ടിയുള്ള ഒരു സ്വീകരണിയും അപ്പോളോസഞ്ചാരികള്‍ ചാന്ദ്രോപരതിതലത്തില്‍ നാട്ടുകയുണ്ടായി. നിര്‍ദ്ദിഷ്ട ഒബര്‍വേറ്ററികളിലെ സ്വീകരണികള്‍ ചന്ദ്രനിലെ ഈ ദര്‍പ്പണങ്ങളുടെ നേരെ അതിസൂക്ഷ്മമായി ക്രമീകരിച്ചും നിര്‍ദ്ദിഷ്ട തീവ്രതയുള്ള കിരണങ്ങള്‍ എയ്തുവിട്ടുമാണ് പ്രതിഫലനകിരണങ്ങള്‍ പിടിച്ചെടുക്കുന്നത്. ശ്രദ്ധിക്കുക എയ്തുവിടുന്ന രശ്മി ദര്‍പ്പണത്തിന് 10 മീറ്റര്‍ അപ്പുറമോ ഇപ്പുറമോ ആണെങ്കില്‍ പ്രതിഫലനം തിരിച്ചുവരില്ല.

മേല്‍പ്പറഞ്ഞ ലേസര്‍ ദര്‍പ്പണങ്ങളില്‍ ഒന്നിന്റെ ചിത്രമാണ് താഴെ(7) കാണുന്നത്. അമേരിക്കയിലെ ടെക്‌സസിലെ മക്‌ഡൊണാള്‍ഡ് ഒബ്‌സര്‍വേറ്ററിയില്‍ നിന്ന് (McDonald Observatory, Texas, USA) സ്ഥിരം ഈ ദര്‍പ്പണത്തിലേക്ക് ലേസര്‍രശ്മികള്‍ അയക്കുകയും പ്രതിധ്വനി തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസിലും (Cote d'Azur Observatory, Grasse) ന്യൂമെക്‌സിക്കോയിലെ (Apache Point Observatory Lunar Laser-ranging Operation (APOLLO) at the Apache Point Observatory in New Mexico)ഇതേ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 


ഈ ലേസര്‍ ദര്‍പ്പണങ്ങള്‍ ഇപ്പോഴും ചന്ദ്രനില്‍ ഉണ്ടെന്ന കാര്യം തട്ടിപ്പുവാദക്കാരില്‍ ഭൂരിപക്ഷവും നിരാകരിക്കുന്നില്ല. അതിന്റെ ഉപയോഗക്ഷമതയെക്കുറിച്ചും അവര്‍ക്ക് സംശയമില്ല. പക്ഷെ അതവിടെ എത്തിച്ചത് മനുഷ്യരല്ലെന്ന വാദമാണവര്‍ ഉന്നയിക്കുന്നത്. പ്രോബുകളിലെ റോബോട്ടുകളെകൊണ്ട് സജ്ജീകരിക്കാവുന്നതിലും സങ്കീര്‍ണ്ണമാണ് ഈ ദര്‍പ്പണങ്ങളെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നറിയുക. 1962 ല്‍ സോവിയറ്റ് യൂണിയന്‍ അയച്ച ആളില്ലാത്ത ചാന്ദ്രവാഹനങ്ങളായ ലുങ്കോഡ്-1 (Lunokhod 1), ലുങ്കോഡ് -2 (Lunokhod 2) എന്നിവയും ഇത്തരം ലേസര്‍ ദര്‍പ്പണങ്ങള്‍ യാന്ത്രികമായി ചന്ദ്രനില്‍ സ്ഥാപിച്ചിരുന്നു.



ലുങ്കോഡ് ദര്‍പ്പണങ്ങള്‍ താരതമ്യേന പ്രവര്‍ത്തനക്ഷമതയും കൃത്യതയും കുറഞ്ഞവയുമാണ്;അപ്പോളോ സഞ്ചാരികള്‍ സ്ഥാപിച്ചതിലും ചെറുതും. ലുങ്കോയിഡ്-1 ല്‍ നിന്നും 1971 ന് ശേഷം മടക്കസിഗ്നലുകള്‍ ലഭിക്കുന്നില്ല; ലുങ്കോഡ്-2 ഇപ്പോഴും കഷ്ടിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അവയില്‍ നിന്നുള്ള ഡേറ്റാ തൃപ്തികരമല്ലെന്ന് റഷ്യാക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ശരിയായ സ്ഥലത്ത് ശരിയായ രീതിയില്‍ ഉറപ്പിച്ച് നിറുത്താന്‍ കഴിയാത്തതാണ് (misplacement)ഈ മോശം പ്രകടനത്തിന് കാരണം.
യന്ത്രസഹായത്തോടെ ആകുമ്പോള്‍ അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ അപ്പോളോ സഞ്ചാരികള്‍ ഉറപ്പിച്ചുനിറുത്തിയ ദര്‍പ്പണങ്ങളും ഇന്നും വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ്.

2010 ല്‍ നാസ അയച്ച ലൂണാര്‍ റെക്കൊണസന്‍സ് ഓര്‍ബിറ്റര്‍ അയച്ചുകൊടുത്ത ഇമേജുകളില്‍ നിന്നും യൂണിവേഴിസ്റ്റി ഓഫ് കാലിഫോര്‍ണിയ ലുങ്കോഡ്-1 നെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യനില്‍നിന്നും കനത്ത സൗരതാപം പ്രവഹിക്കുന്ന നട്ടുച്ച സമയത്ത് കാര്യക്ഷമമായി പ്രവത്തിക്കുന്നതില്‍ അവ പരാജയമായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രത്യേകം പരിഗണിച്ചുകൊണ്ടുള്ള റിഫ്‌ളെക്റ്ററുകളാണ് അപ്പോളോ-11 ലെ സഞ്ചാരികള്‍ 1969 ജൂലൈ19 ന് ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചത്. അപ്പോളോ-15 ലെ സഞ്ചാരികള്‍ സ്ഥാപിച്ചത് അതിലും മൂന്നിരട്ടി കാര്യശേഷിയുള്ള ദര്‍പ്പണങ്ങളായിരുന്നു.

ചന്ദ്രനിലെ സിലിക്കണ്‍ അടങ്ങിയ ശിലകളില്‍ നിന്നുള്ള പ്രതിഫലനരശ്മികളാണ് ഒബ്‌സര്‍വറ്ററികളില്‍ പിടിച്ചെടുക്കുന്നതെന്നാണ് ചില തട്ടിപ്പുവാദക്കാരുടെ ന്യായം. ഇത് സാധൂകരിക്കാന്‍ അവരുടെ പക്കല്‍ പ്രത്യേകിച്ച് തെളിവൊന്നുമില്ല. വെറുതെ നീട്ടിയൊരേറ് ! അത്രതന്നെ! അങ്ങനെയാകുന്നെങ്കില്‍ അങ്ങനെയാകട്ടെ!! ! ഇനിയഥവാ ചന്ദ്രനിലുള്ളത് മനുഷ്യനിര്‍മ്മിതമായ ലേസര്‍ദര്‍പ്പണങ്ങള്‍ തന്നെയാണെങ്കില്‍ അത് ആളില്ലാത്ത വാഹനങ്ങളില്‍ അവിടെ എത്തിച്ചതായിരിക്കുമത്രെ! അതായത് ചന്ദ്രനില്‍ മനുഷ്യനിര്‍മ്മിത ലേസര്‍ ദര്‍പ്പണങ്ങളില്ല, അഥവാ ഉണ്ടെങ്കില്‍ മനുഷ്യരെത്തിച്ചതല്ല!!

സിലിക്കണ്‍ ശിലകള്‍ വാരിവിതറപ്പെട്ട നിലയില്‍ ചന്ദ്രനില്‍ എമ്പാടുമുണ്ട്. അങ്ങനെയെങ്കില്‍ കോടികള്‍ മുടക്കി ഭൂമിയില്‍നിന്നും ലേസര്‍ദര്‍പ്പണങ്ങള്‍ കൊണ്ടുപോയി അവിടെ സ്ഥാപിക്കേണ്ട കാര്യമില്ല. ഇത്ര ബുദ്ധിയില്ലാത്തവരാണോ നാസയിലുള്ളത്?! ചാന്ദ്രശിലകള്‍ക്ക് ആ സ്വഭാവമുണ്ടെങ്കില്‍ ഭൂമിയില്‍ നിന്നയക്കുന്ന ലേസര്‍ രശ്മികള്‍ ചന്ദ്രോപരിതലത്തില്‍ പലയിടങ്ങളില്‍ നിന്നും സ്വഭാവികമായിത്തന്നെ പ്രതിഫലിച്ച് തിരിച്ചുവരണം. കേവലം ഒരു ഒബ്‌സര്‍വേറ്ററി സ്ഥാപിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും ചന്ദ്രനില്‍ ദര്‍പ്പണങ്ങള്‍ സ്ഥാപിക്കാതെതന്നെ ഭൂമിയില്‍നിന്ന് ലേസര്‍രശ്മികളയച്ച് പ്രതിഫനകിരണങ്ങള്‍ തിരിച്ചുപിടിക്കാം. 
7. Observatory at
New Mexico

അല്‍പ്പം ബുദ്ധിമുട്ടിയാല്‍ തട്ടിപ്പുവാദക്കാര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. ചന്ദ്രനില്‍ സിലിക്കണ്‍ ശിലകള്‍ക്കുണ്ടോ വല്ല പഞ്ഞവും! എന്നിട്ടും എന്തേ അവരതിന് തുനിയുന്നില്ല? അപ്പോളോ യാത്രികര്‍ ഈ റിഫ്‌ളക്റ്ററുകള്‍ അവിടെ സ്ഥാപിക്കുന്നതിന്റെ ചിത്രവും വീഡിയോയും നാസ പുറത്തുവിട്ടുണ്ട്. അപ്പോളോ യാത്ര തന്നെ തട്ടിപ്പാണെന്ന് വാദിക്കുന്നവര്‍ അത് സ്വീകരിക്കുമെന്ന് കരുതാനാവില്ലല്ലോ. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ ആഗ്രഹിക്കുന്നുവരുടെ അറിവിലേക്കാണത് സൂചിപ്പിച്ചത്.
നിലവിലുള്ള അമേരിക്കന്‍ ലേസര്‍ ദര്‍പ്പണങ്ങള്‍ പ്രോബുകളില്‍ കൊണ്ടിറക്കിയതാണെന്ന് സോവിയറ്റ് യൂണിയനോ റഷ്യയോ ഇന്നുവരെ പറഞ്ഞിട്ടില്ല. മറിച്ചാണ് യാഥാര്‍ത്ഥ്യമെന്ന് അവര്‍ അംഗീകരിച്ചിട്ടുമുണ്ട്. തങ്ങള്‍ പ്രോബുകളുടെ സഹായത്തോടെ കുത്തിനിറുത്തിയ ദര്‍പ്പണങ്ങള്‍ പരാജയമായിരുന്നുവെന്നും അവര്‍ സമ്മതിച്ചിട്ടുണ്ടെന്നറിയുക. ആളില്ലാത്തെ ലാന്‍ഡിംഗുകളില്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ ദര്‍പ്പണങ്ങള്‍ ഉറപ്പിക്കാനാവാത്തതില്‍ അത്ഭുതമില്ലല്ലോ. ചരിവും വളവുമൊക്കെ കാര്യക്ഷമത കുറയ്ക്കും. സോവിയറ്റ് ദര്‍പ്പണങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. എന്നാല്‍ ഹൂസ്റ്റണിലെ കണ്‍ട്രോള്‍ റൂമുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് അപ്പോളോ യാത്രികര്‍ ദര്‍പ്പണങ്ങള്‍ നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ ഉറപ്പിച്ചത്. അതിന്റെ ഗുണം അതിന്റെ കാര്യക്ഷമതയില്‍ ഇന്നോളം പ്രതിഫലിച്ചിട്ടുമുണ്ട്.

ചന്ദ്രനിലെ മറ്റു മനുഷ്യനിര്‍മ്മിത വസ്തുക്കള്‍
അപ്പോളോ യാത്രികരും സോവിയറ്റ് പ്രോബുകളും ഒക്കെച്ചേര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ടണ്‍കണക്കിന് ഭൗമവസ്തുക്കള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ചന്ദ്രനില്‍നിന്നും വെറും 382 കിലോഗ്രാം ചാന്ദ്രശിലകള്‍ ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോള്‍ 170000 കിലോഗ്രാം വസ്തുക്കളാണ് നാം ചന്ദ്രനില്‍ നിക്ഷേപിച്ചത്. അതായത് ചന്ദ്രന്റെ ഭാരം കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് 169612 കിലോഗ്രാം വര്‍ദ്ധിപ്പിക്കാന്‍ നമുക്കായി. അതായത് മനുഷ്യന്റെ വകയായി ഒരു ഭീമന്‍ ഉല്‍ക്ക! മുമ്പു പരാമര്‍ശിച്ചതുപോലെ അതൊക്കെ ഇപ്പോഴും ഏറെക്കുറെ അതേപടി ഇപ്പോഴും അവിടെയുണ്ടാകും. ചന്ദ്രോപരതലത്തില്‍ ആദ്യം പതിഞ്ഞ ആംസ്‌ട്രോങിന്റെ കാല്‍പ്പാടുകള്‍ അതേപടിയുണ്ടാകുമെന്ന് പറയുമ്പോള്‍ ബാക്കി വസ്തുക്കളുടെ കാര്യം ഊഹിക്കാമല്ലോ.

അവിടെ ചെന്നിറങ്ങിയതും ഇടിച്ചിറങ്ങിയതുമായ ഒട്ടനവധി പ്രോബുകള്‍, അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച ലൂണാര്‍ റോവറുകള്‍, ലൂണാര്‍ മോഡ്യൂളുകളുടെ ഭാഗങ്ങള്‍,കത്തിയെരിഞ്ഞ റോക്കറ്റിന്റെ ഭാഗങ്ങള്‍, പരീക്ഷണോപകരണങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ കുടിച്ചുതീര്‍ത്ത പാനീയങ്ങളുടെ കുപ്പിവരെ അവിടെയുണ്ട്. ഇതില്‍ പലതും കൃത്യമായും എവിടെയുണ്ടെന്ന് നാസ രേഖപ്പെടുത്തിയിട്ടുണ്ട്.


ഈ മാപ്പനുസരിച്ചാണ് പ്രവിശാലമായ ചാന്ദ്രോപരിതലത്തില്‍ കിടക്കുന്ന ഈ സാധനങ്ങള്‍ ഫോക്കസ് ചെയ്ത് ഇമേജുകള്‍ ശേഖരിക്കാന്‍ നാസ അടുത്തിടെ വിക്ഷേപിച്ച റെക്കണസെന്‍സ് ഓര്‍ബിറ്ററിനും ജപ്പാന്റെ 'സെലീനും' സാധിച്ചത്. നാസയുടെ വാഹനം എടുത്തെന്ന് പറയുന്ന ചിത്രങ്ങള്‍ ആശ്രയിക്കാനാവില്ലെന്ന് തട്ടിപ്പുവാദക്കാര്‍ പറഞ്ഞേക്കും.പക്ഷെ ജപ്പാനേയും അക്കൂട്ടത്തില്‍ പെടുത്തുന്നത് ന്യായമല്ല. പക്ഷെ ഒന്നാലോചിക്കുക, ഹോക്‌സര്‍മാര്‍ക്ക് സ്വന്തം നിലയില്‍ തെളിവുകളൊന്നുമില്ല. അവരാകെ ചെയ്യുന്നത് നാസ നല്‍കുന്ന തെളിവുകളില്‍ സംശയം രേഖപ്പെടുത്തുക മാത്രമാണ്.

ചന്ദ്രനില്‍ കിടക്കുന്ന മനുഷ്യനിര്‍മ്മിതവസ്തുക്കള്‍ എന്തുകൊണ്ട് ഹബിള്‍സ് ടെലസ്‌ക്കോപ്പുകൊണ്ട് (Hubble's Telescope-HST)കണ്ടെത്തിക്കൂടാ എന്ന ചോദ്യമുന്നയിക്കാനും ചില ഹോക്‌സര്‍മാര്‍ മടിക്കുന്നില്ല. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്‌സികളുടേയും നെബുലകളുടേയും മിഴിവേറിയ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന ഹബിള്‍സ് ടെലസ്‌ക്കോപ്പിന് എന്തുകൊണ്ട് കഷ്ടിച്ച് 3.82 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള മേഘരഹിതമായ, സൂര്യപ്രകാശത്താല്‍ സദാ വെട്ടിത്തിളങ്ങുന്ന ചന്ദ്രോപരിതലത്തിലെ വസ്തുക്കള്‍ കണ്ടെത്താനാകുന്നില്ല എന്ന സംശയമാണത്. ടെലസ്‌ക്കോപ്പിന്റെ നിര്‍മ്മാണ സാങ്കേതികത അറിയുന്നവര്‍ ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണിത്. ദൂരെയുള്ള വലിയ വസ്തുക്കള്‍ കണ്ടെത്തുകയാണ് ടെലസ്‌ക്കോപ്പ് ചെയ്യുന്നത്. ആ രീതിയിലാണത് സാങ്കേതികമായി സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തുള്ള ചെറിയ വസ്തുക്കള്‍ നിരീക്ഷിക്കാന്‍ ടെലസ്‌ക്കോപ്പുകള്‍ ഫലപ്രദമല്ല. 

8. Hubble's Telescope
ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ഏറ്റവും ശക്തിയേറിയ ടെലസ്‌ക്കോപ്പ് ഹവായ് ദ്വീപിലെ കെക്ക് ടെലസ്‌ക്കോപ്പാണ്(Keck telescope in Hawaii).പക്ഷെ ഭൂമിയുടെ അന്തരീക്ഷവും മേഘപടലങ്ങളുമുയര്‍ത്തുന്ന തടസ്സം കാരണം മറ്റേതൊരു ഗ്രഹോപരിതലത്തിലും കിടക്കുന്ന ചെറിയ വസ്തുക്കള്‍ നിരീക്ഷിക്കാനും കെക്കിന് പ്രായാഗികമായ ബുദ്ധിമുട്ടുകളുണ്ട്. 1990 ല്‍ അമേരിക്കന്‍ സ്‌പേസ് ഷട്ടില്‍ അറ്റ്‌ലാന്റിസ് ഭ്രമണപഥത്തിലെത്തിച്ച ഹബിള്‍സ് ടെലസ്‌ക്കോപ്പ് അന്നുമുതല്‍ ഭൂമിയ ഭ്രമണം ചെയ്യുകയാണ്. 2014 വരെയാണ് അതിന്റെ ആയുസ്സ്. 0.5 ആര്‍ക്ക് സെക്കന്‍ഡ്(Arcsecond) ആണ് ഹബിള്‍സിന്റെ റെസല്യൂഷന്‍. ഗാലക്‌സികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഹബിള്‍സ് ടെലസ്‌ക്കോപ്പിന് താരതമ്യേന അടുത്തുകിടക്കുന്ന ചാന്ദ്രോപരിതലം വീക്ഷിക്കാന്‍ സാങ്കതികമായ പരിമിതിയുണ്ട്.രണ്ട് ദശലക്ഷം പ്രകാശവര്‍ഷം അകലയുള്ള ആന്‍ഡ്രോമീഡ ഗാലക്‌സി ഹബിള്‍സില്‍ ചന്ദ്രന്റെ അഞ്ചിരട്ടി വലുപ്പത്തിലാണ് ദൃശ്യമാവുക. ചന്ദ്രനുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗാലക്‌സിക്ക് കോടിക്കണക്കിന് ഇരട്ടി വലുപ്പമുണ്ട്. ദൂരം കൂടിയിട്ടും വലുപ്പം കൂടി കാണപ്പെടുന്നതിന്റെ രഹസ്യമതാണ്. 


നിലവിലുള്ള ശേഷിയനുസരിച്ച് ചന്ദ്രനില്‍ ഒരു കൂറ്റന്‍ ഫുട്‌ബോള്‍ സ്റ്റേഡിയം സ്ഥാപിച്ചാലും അത് കേവലം ഒരു ചെറിയൊരു പൊട്ടുപോലെയേ ഹബിള്‍സ് ടെലസ്‌ക്കോപ്പില്‍ പതിയുകയുള്ളു. ശരാശരി 3.82 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രോപരതലത്തിലെ ചെറിയ വസ്തുക്കള്‍ ഹബിള്‍സ് കൊണ്ട് വ്യക്തമായി തിരിച്ചറിയണമെങ്കില്‍ ഏറ്റവും കുറഞ്ഞ് ആ വസ്തുവിന് 300 അടി നീളവും ആനുപാതികമായ വീതിയുമുണ്ടായിരിക്കണം. എന്നാല്‍ ചാന്ദ്രോപരിതലത്തില്‍ അവശേഷിപ്പിക്കപ്പെട്ട മനുഷ്യനിര്‍മ്മിത വസ്തുക്കളില്‍ ഏറ്റവും വലുതിന് 31 അടി വലുപ്പമേയുള്ളു.അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉപേക്ഷിച്ചുപോയ പ്രോബുകളും റോവറുകളുമുള്‍പ്പെടെയുള്ള വസ്തുക്കളൊന്നും ഹബിള്‍സ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് കണ്ടെത്താനാവില്ല. ഒരുപക്ഷെ ഇപ്പോഴുള്ള ടെലസ്‌ക്കോപ്പിന്റെ 50 ഇരട്ടി വലുപ്പമുള്ള ഒരു ടെലസ്‌ക്കോപ്പ് സ്ഥാപിച്ചാല്‍ നാമുദ്ദേശിക്കുന്ന ലക്ഷ്യം നേടാനായേക്കും.

ചന്ദ്രനില്‍ എത്തിയെന്നതിന് തെളിവായി എന്തുകൊണ്ട് ചാന്ദ്രയാത്രികര്‍ ഭൂമിയില്‍ നിന്ന് എല്ലാവരും കാണത്തക്കവിധം എന്തെങ്കിലും അടയാളങ്ങള്‍ കാണിച്ചില്ല എന്ന് ചില ഹോക്‌സര്‍മാര്‍ ചോദിച്ചുകാണാറുണ്ട്. ചന്ദ്രനില്‍ വെച്ച് മഗ്നീഷ്യം ജ്വാലകള്‍ (Magnesium Flares) നിര്‍മ്മിച്ചാല്‍ അത് ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെന്നാണവര്‍ പറയുന്നത്. എന്താണിതിന്റെ പ്രായോഗികവശം? വലിയ പൊട്ടിത്തെറികള്‍ ചന്ദ്രനില്‍ നടത്താമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വേണമെങ്കില്‍ അണുബോംബിട്ട് വന്‍പ്രകമ്പനം സൃഷ്ടിക്കാം. പക്ഷെ ചന്ദ്രോപരിതലത്തില്‍ പൊട്ടിത്തെറി നടത്താനായി ചന്ദ്രനില്‍ ഇറങ്ങേണ്ട കാര്യമൊന്നുമില്ലല്ലോ. വേണമെങ്കില്‍ ബഹിരാകാശ യാത്രപോലും നടത്താതെ ഭൂമിയില്‍ നിന്ന് ഒരു മിസൈല്‍ (guided missile) അയച്ചാലും മതിയാകും. അല്ലെങ്കില്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍നിന്നും സ്‌ഫോടകവസ്തുക്കള്‍ താഴേക്കിട്ടാലും മതിയാകും. ചെറിയ സ്‌ഫോടനമാണെങ്കില്‍ പകല്‍ സമയത്ത് ഇവിടെനിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടത് കാണുക പ്രയേണ ദുഷ്‌ക്കരമായിരിക്കും. മഗ്‌നീഷ്യം ജ്വാല ഉയര്‍ത്തുന്ന കനത്ത പ്രഭാപൂരമാണ് അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള സംസാരമുണ്ടാകാന്‍ കാരണം. 



അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഭൂമിയില്‍ ഉണ്ടാകുന്ന തോതിലുള്ള ജ്വാലയും പുകയുമുണ്ടാകില്ലെന്നതും ജ്വാല ഏറെനേരം തങ്ങിനില്‍ക്കുകയില്ലെന്നും ഏവര്‍ക്കുമറിയാം. ഓക്‌സിജന്റെ അഭാവത്തില്‍ പൊട്ടിത്തെറി മൂലമുണ്ടാകുന്ന തീയും പുകയും ഏറെ നീണ്ടുനില്‍ക്കുകയുമില്ല. മഗ്നീഷ്യം ജ്വാല അത്യുജ്ജ്വലമായ പ്രാഭാപൂരം ചൊരിയുന്നത് ഭൂമിയലെ അന്തരീക്ഷം കാരണമാണല്ലോ. ഭൂമിയില്‍ ഇതുപോലൊരു ജ്വാല സൃഷ്ടിച്ചാല്‍ ഒരുപക്ഷെ അത് ചന്ദ്രനില്‍ നിന്ന് കാണാനാകുമെന്ന് പറഞ്ഞാല്‍ യുക്തിയുണ്ട്.
ഇനി ചന്ദ്രനില്‍ മനുഷ്യന് നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവിടെ നിന്നും കാണത്തക്ക രീതിയിലുള്ള ഒരു മഗ്‌നീഷ്യം പൊട്ടിത്തെറി ഉണ്ടാക്കുകയാണെങ്കില്‍ അതിന് കുറഞ്ഞത് 300 കിലോമീറ്റര്‍ വ്യപ്തിയെങ്കിലും ഉണ്ടാകണമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നീളുന്ന ചാന്ദ്രപ്രദേശം നീണ്ടുനില്‍ക്കുന്ന ഒരു പ്രഭാപൂരം ഇതിനാവശ്യമുണ്ട്. ഒരുപക്ഷെ അപ്പോളോ ദൗത്യത്തിന്റെ അത്രയും ചെലവും മനുഷ്യപ്രയത്‌നവുംതന്നെ അതിന് വേണ്ടിവരും. ചെറിയൊരു ശ്രദ്ധക്കുറവ് വന്നാല്‍ മഗ്നീഷ്യത്തിന്റെ ചൂട്ട് കത്തിക്കാന്‍ ഒരുമ്പെടുന്നവര്‍ കാര്‍ബണായി മാറിയെന്നും വരാം. ഇനി അങ്ങനെ ജ്വാല ഉണ്ടാക്കിയാലും അതാരും കണ്ടില്ലെന്നും കണ്ടത് 'മറ്റെന്തോ' ആണെന്നോ കണ്ടവര്‍ക്ക് തലയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്നോ ആരോപിക്കാം. കൗതുകരമായ വസ്തുതയെന്തെന്നാല്‍ കേരളത്തിലെ ചില പരമ്പരാഗത തട്ടിപ്പുവാദ തൊഴിലാളികളില്‍ നിന്നും വ്യത്യസ്തമായി, അമേരിക്കയിലെ തട്ടിപ്പുവാദക്കാരില്‍ ചിലരെങ്കിലും പറക്കുംതളിക(Unidentified Flying Objects-UFO)വാദികളാണെന്നതാണ്! മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ല. പക്ഷെ പറക്കുംതളികയില്‍ അന്യഗ്രഹജീവികള്‍ നിരവധി പ്രാവശ്യം ഇവിടെ വന്നുപോയിട്ടുണ്ട്!!! വല്ലാത്ത യുക്തിബോധം തന്നെ! 


ഭൂമിയില്‍നിന്ന് നോക്കിക്കാണാനായി പൂത്തിരിയും മത്താപ്പുമൊക്കെയായി ചന്ദ്രനില്‍ ഒന്നുരണ്ടുദിവസം നീളുന്ന ഒരു വിശേഷാല്‍ വെടിക്കെട്ട് നടത്തണമെന്ന് വേണമെങ്കിലും ഇത്തരക്കാര്‍ ആവശ്യപ്പെട്ടേക്കാം. കുറ്റം പറയരുതല്ലോ, അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ വെടിക്കെട്ട് നടത്തുന്നതില്‍ വിരോധമൊന്നുമില്ല. വേണമെങ്കില്‍ ഇവിടിരുന്നുകൊണ്ടുതന്നെ അത് നിര്‍വഹിക്കാവുന്നതേയുള്ളു. പക്ഷെ അത് 'കേള്‍ക്കാനും കാണാനും' അധികപ്പറ്റായി ആറും ഏഴും ഇന്ദ്രിയങ്ങള്‍ ചുമന്ന് ഈ ഭൂമിയില്‍ വിങ്ങിപ്പൊട്ടി നടക്കുന്നവരില്‍ ആരെയെങ്കിലും അങ്ങോട്ടയക്കണമെന്നുമാത്രം. തയ്യാറുണ്ടോ ആരെങ്കിലും?!!


Special Reference

(1) http://www.sccs.swarthmore.edu/users/08/ajb/tmve/wiki100k/docs/Lunar_Laser_Ranging_Experiment.html)

(2)http://www.youtube.com/watch?v=VmVxSFnjYCA
http://blogs.discovermagazine.com/badastronomy/2009/07/17/

(3)http://en.wikipedia.org/wiki/List_of_man-made_objects_on_the_Moon)

(4)http://en.wikipedia.org/wiki/List_of_man-made_objects_on_the_Moon)

(5) http://blogs.discovermagazine.com/badastronomy/2008/08/12/moon-hoax-why-not-use-telescopes-to-look-at-the-lande

23 comments:

  1. ബീഡിക്കുറ്റി കത്തിക്കാമായിരുന്നു.....

    ReplyDelete
  2. 'കേള്‍ക്കാനും കാണാനും' അധികപ്പറ്റായി ആറും ഏഴും ഇന്ദ്രിയങ്ങള്‍ ചുമന്ന് ഈ ഭൂമിയില്‍ വിങ്ങിപ്പൊട്ടി നടക്കുന്നവരില്‍ ആരെയെങ്കിലും അങ്ങോട്ടയക്കണമെന്നുമാത്രം. തയ്യാറുണ്ടോ ആരെങ്കിലും?!!>>അതങ്ങു ബോധിച്ചു.ഖണ്ട സ്വാമിയും ശിഷ്യരും..ഇപ്പോ വരും.

    ReplyDelete
  3. ചോദ്യം : ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണമെങ്കില്‍ മുകളിലേക്ക് നോക്കണം .അപ്പോള്‍ ചന്ദ്രനില്‍ നിന്നും ഭൂമിയെക്കാണാന്‍ താഴോട്ടല്ലേ നോക്കേണ്ടത് ..? അതോ.......? :-)

    ReplyDelete
  4. അടുത്ത തൃശ്ശൂര്‍ പൂരം നമുക്ക് ചന്ദ്രനില്‍ വച്ച് ഒന്ന് നടത്തി നോക്കിയാലോ ..?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ചന്ദ്രനിലെ ഭൂമി ഉദയാസ്തമയങ്ങള്‍ ..I love it..So.. beautiful ..!! I can see Australia clearly, India on the top - left . Fascinating and Romantic ... Thanks You Miss science I am in love with you..!! You made it possible for me .. :-)

    Unlike the moon rises in Earth , the Earth rise from moon can be viewed only at its edges and only once in 28 days..From other parts of the moon , earth will always appear in sky at fixed elevation for a fixed point on the Moon ..(When you travel towards the edges of the visible Moon plate ( 2D projection as seen from earth ) ,earth will be seen moving to the horizon .)..And when you move to the other side of the moon, you will hardly see earth from there ..

    But Look at the Earth , what a beautiful planet it is ...Enough to make any astronaut "Home Sick"

    ഇനി ഭൂമിയില്‍ നിന്നും ഒരു ചൂട്ടും പിടിച്ചു നിന്നാല്‍ മതി , ചിലപ്പോള്‍ ക്യാമറയില്‍ വന്നേക്കും :-) ..ചൂട്ടു ഒരു അഞ്ചാറെണ്ണം പോരട്ടെ ..!!

    ReplyDelete
  7. I presume that the Earthrise picture given was taken from the satellite in lunar orbit and is not the actual earth rise seen from the moon..(the satellite was crash landed to the moon later..and did not have rover )

    Never the less it is great picture indeed...Again how..romantic!! :-) If moon can make an ordinary man on earth a poet then the view of the earth from moon would have made every Lunar aliens great poets indeed..

    ReplyDelete
  8. ചോദ്യം : ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണമെങ്കില്‍ മുകളിലേക്ക് നോക്കണം .അപ്പോള്‍ ചന്ദ്രനില്‍ നിന്നും ഭൂമിയെക്കാണാന്‍ താഴോട്ടല്ലേ നോക്കേണ്ടത് ..? അതോ.......? :-)

    പ്രിയപ്പെട്ട വാസു,

    ഒരിക്കല്‍ നാം മുകളിലേക്ക് നോക്കുന്നു എന്നുപറയുന്നത് ശരിയല്ലെന്നും ശരിക്കും നാം പുറത്തേക്കാണ് നോക്കുന്നതെന്നും പറഞ്ഞപ്പോള്‍ കല്‍ക്കി എന്ന ബ്‌ളോഗര്‍ ചാടിവീണു. കുറ്റം പറയരുതല്ലോ വിശദീകരിച്ചപ്പോള്‍ പുള്ളിക്കത് മനസ്സിലായി. പക്ഷെവാസുവിന്റെ ചോദ്യം കല്‍ക്കി വായിക്കേണ്ടതാണ്.

    കഗുയയും ലൂണാര്‍ റെക്കണസന്‍സ് ഓര്‍ബിറ്ററും Earth rise ചിത്രീകരിച്ചത് വളരെ താഴ്ന്ന ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നാണ്. ചന്ദ്രോപരിതലത്തില്‍ നിന്ന് ഷൂട്ട് ചെയ്താല്‍ ഇങ്ങനെയുള്ള ചിത്രമായിരിക്കില്ല ലഭിക്കുക
    Love,
    RC

    ReplyDelete
  9. പ്രസാധകരായ ഡി.സി ബുക്‌സിന്റ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'

    ഇവിടെ

    ReplyDelete
  10. “ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി” എന്ന ലേഖകന്റെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. എപ്പോള്‍ മനസ്സിലാക്കി എന്നതിലേ തര്‍ക്കമുണ്ടാകാനിടയുള്ളു. ചന്ദ്രനില്‍ 'പോയ' ശേഷമാണോ അതോ അതിനു മുന്‍പാണോ ഇതു മനസ്സിലാക്കിയത് ? ചന്ദ്രനില്‍ പോയി എന്നു പറയപ്പെടുന്ന 1969 നു മുന്‍പു തന്നെ ഇക്കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാ വുന്നതാണ്. അമേരിക്കന്‍ നേതാക്കള്‍ക്കും അതറിയാമായിരുന്നു. അതുകൊ ണ്ടാണ് യാഥാര്‍ത്ഥത്തില്‍ ചന്ദ്രനില്‍ പോകാതെ ചന്ദ്രനില്‍ പോയി എന്നു വമ്പു പറയാന്‍ മാത്രം അവര്‍ ചാന്ദ്രയാത്രാ നാടകം സംഘ ടിപ്പിച്ചത്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനിലല്ല സ്പേസിലാണ് (low earth orbit) പോകേണ്ടത്. ചന്ദ്രനില്‍ ഇറങ്ങി എന്ന് 1969 ലേ വമ്പു പറ ഞ്ഞെങ്കിലും നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ചന്ദ്രനില്‍ പോകാ തെ സ്പേസില്‍ മാത്രം പോയി സ്പേസ് ഷട്ടില്‍ വാഹനങ്ങള്‍ തിരിച്ചു വരുന്ന ത് അതുകൊണ്ടാണ്.
    കഥയിലെ രാജാവ് ഇതാ ഇവിടെ

    ReplyDelete
  11. എന്‍ എം ഹുസൈന്‍ said...

    BROTHER EZHUTHIYATHELLAM VAYICHU..AMERICA HAS SENT MAN TO MOON..AFGANISTHAN ,IRAN,SAUDI AREBIA COULDNT.
    IF INDIAN GOVT;DECIDED TO SENT YOU TO MOON WIIL YOU AGREE ? YOU ARE PILOT AND NAZEER (THADIYANTAVILA) AS CO-PILOT..WILL YOU AGREE ?
    MEANWHILE NAZEER REACHED MOON... AS A CO-PILOT.

    BUT AS A PILOT YOU DIDNT REACH THERE..(JAIL)

    FUNNY!!!!!!!!!!!AND THINKING!!(THOSE WHO WANTS TO THINK)

    ReplyDelete
  12. ബീഡിക്കുറ്റി കത്തിക്കാമായിരുന്നു...@ susheel

    ORU BOTTLE "RUM"VUM PINNE KAZHIKKAN NALLA "PORKKU"
    FRYUM ..AND ONE PACKET PANAMA (OLD )..YOU NEED THAT .. ALLTHE WHAT WILL YOU DO WITH "BEEDIKKUTTI" ?

    ReplyDelete
  13. ഇനി ഭൂമിയില്‍ നിന്നും ഒരു ചൂട്ടും പിടിച്ചു നിന്നാല്‍ മതി , ചിലപ്പോള്‍ ക്യാമറയില്‍ വന്നേക്കും :-) ..ചൂട്ടു ഒരു അഞ്ചാറെണ്ണം പോരട്ടെ ..!!

    SORRY TO BLOGGER,

    THIS MAN FORCED STARTED "CHETHU PANI" AT THE AGE OF TEN DUE TO DOMESTIC PROBLEMS..AND COULDNT GO TO EVEN U.P SCHOOL DUE TO HIS PROBLEMS..BUT NOW LEARNED TO USE INTERNET...."AKSHAYA" PROJECT GOVT: NADAPPILAKKIYATHU ETHRA NANNAYI...

    ReplyDelete
  14. രവിചന്ദ്രന്‍ സി said...
    ഒരിക്കല്‍ നാം മുകളിലേക്ക് നോക്കുന്നു എന്നുപറയുന്നത് ശരിയല്ലെന്നും ശരിക്കും നാം പുറത്തേക്കാണ് നോക്കുന്നതെന്നും പറഞ്ഞപ്പോള്‍ കല്‍ക്കി എന്ന ബ്‌ളോഗര്‍ ചാടിവീണു.


    മുകളിലേക്ക് നോക്കുന്നു എന്ന് പറയുന്നത് തെറ്റാണെങ്കില്‍ ചന്ദ്രനില്‍ ഇറങ്ങി എന്ന് പറയുന്നതും തെറ്റല്ലേ? പുറത്തുനിന്നു അകത്തേക്ക് വരുന്നതിനെ ആരും ഇറങ്ങുക എന്ന് പറയാറില്ലല്ലോ?

    ReplyDelete
  15. DEAR KALKKI, (name not exposed)...


    HE IS EQAAL TO MAHATMA GANDHI !!!!!!!!!WHAT A GREAT MAN HE IS....HE IS SUCH A MAN CANCONSIDERED AS A MAN..HIS NAME IS Mneesh tiwwaari....

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. രവിമാഷേ...
    ഹുസൈന് മാഷ്ടെ പോസ്റ്റിന് മറുപടി ഇല്ലേ...
    അതോ കഴിയില്ലേ.....
    അല്ലെങ്കില് ഉടനെ മറുപടുക്കുന്ന ആളാണല്ലോ സാറ്
    എന്തു പറ്റി സമയം ഇല്ലേ......
    അതോ പുതിയ ബ്ലോഗിന്റെ തിരക്കിലോ?
    ഒരു മറുപടി കൊടുത്തേക്കു സാറേ
    അല്ലെങ്കില് ലവന്മാര് ആകെ വഷളാക്കും.
    അതിന് ഇടയാക്കാണോ സാറേ......

    ReplyDelete
  18. പ്രിയപ്പെട്ട ഫാസില്‍,

    താങ്കള്‍ ആ ചര്‍ച്ച പിന്തുടര്‍ന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. 'നാസ്തികനായ ദൈവം' എന്ന ബ്‌ളോഗിലാണ് ഞാനും കല്‍ക്കിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചത്. പോസ്റ്റ് ഏതാണെന്ന് ഓര്‍ക്കുന്നില്ല. കല്‍ക്കിക്കും ബോധ്യപ്പെട്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    പിന്നെ താങ്കള്‍ പറഞ്ഞത് ഞാന്‍ പറഞ്ഞതു തന്നെയാണ്. അതെ, അങ്ങനെ പറയുന്നത് തെറ്റാണ്. തെറ്റാണെന്ന് അറിഞ്ഞിട്ടും നമുക്കൊന്നും ചെയ്യാനാവാത്തവിധം അത് ഭാഷപരമായി അരക്കെട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു. 'മുകളില്‍' എന്ന് തോന്നിയ കാലത്തുണ്ടായ ഭാഷാപ്രയോഗമാണിത്. അതുകൊണ്ട് തന്നെ അതിന് ബദല്‍പദങ്ങള്‍ ഉണ്ടായിട്ടുമില്ല. കൂടുതല്‍ വിശദാംശത്തിന് കല്‍ക്കിയുമായുള്ള ചര്‍ച്ച ശ്രദ്ധിച്ചാലും.

    ReplyDelete
  19. പ്രിയപ്പെട്ട ബീര്‍ബല്‍,

    ഹ ഹ, താങ്കളുടെ തമാശയ്ക്ക് ഒരു 'ജിഹാദി' ടച്ചുണ്ടല്ലോ. 'ലവന്‍മാരെ' എനിക്കിഷ്ടമാണ്, അവര്‍ക്കെന്നെയും. So there is no problem

    ReplyDelete
  20. Dear Fazal
    Try this link:

    http://nasthikanayadaivam.blogspot.com/2011/08/blog-post.html

    ReplyDelete
  21. പുതിയ ശാസ്ത്രം ചർച്ചചെയ്യുമ്പോഴും പഴയ ഭാഷ ഉപയോഗിക്കേണ്ടിവരുന്നതിലെ ഒരു ഗതികേട്

    ReplyDelete
  22. എപ്പോൾ എന്തു കൊണ്ട് സാധിക്കുന്നില്ല ടെക്‌നോളജി ഇത്രത്തോളം വളർന്നിട്ടും

    ReplyDelete